കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കടത്ത് : 21 ഇന്ത്യക്കാര്‍ ചൈനയില്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

Police taking an inventory of the seized diamonds
ബെയ്ജിങ്: വജ്ര കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് 21 ഇന്ത്യക്കാരെ ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്തു. അതേ സമയം ഛത്തീസ്ഗഡില്‍ ചൈനക്കാരായ മൂന്ന് എഞ്ചിനീയര്‍മാരെ അറസ്റ്റ് ചെയ്ത സംഭവവുമായി ഇതിന് ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനുവരി എട്ടിന് വ്യവസായ നഗരമായ ഷെന്‍സെനിലെ വിവിധ മേഖലകളില്‍ നിന്നാണ് 21 പേരെ കസ്റ്റഡിയിലെടുത്തതെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. 33 വിദേശികളടക്കം അമ്പതോളം പേര്‍ വജ്ര കള്ളക്കടത്തിന് പിടിയിലായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യക്കാരെ ഉപയോഗിച്ച് ഹോങ്കോങില്‍ നിന്ന് ഷെന്‍സനിലേക്ക് വജ്രം കടത്തി എന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ കേസിനെ കുറിച്ച് വിശദീകരിക്കുന്നത്.

ഇന്ത്യക്കാരുടെ അറസ്റ്റിനെ കുറിച്ച് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി എസ് ജയ്ശങ്കറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ബുധനാഴ്ച എംബസി ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ബാല്‍കോ ടവര്‍ തകര്‍ന്ന് 40 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ജനുവരി 11നാണ് ചൈനക്കാരായ മൂന്ന് എഞ്ചിനീയര്‍മാരെ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X