Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്‍ ആക്രമണത്തില്‍ കാബൂള്‍ വിറയ്ക്കുന്നു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിനെ വിറപ്പിച്ച് താലിബാന്‍ ചാവേറുകള്‍ ബോംബാക്രമണവും വെടിവെപ്പും നടത്തുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഏറ്റമുട്ടലുകള്‍ ഏഴ് പേര്‍ മരിച്ചുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മുപ്പത്തിയെട്ടോളം പേര്‍്ക്ക് പരിക്കേറ്റിട്ടുണ്ട്.

വ്യാപാര സമുച്ചയങ്ങളിലും ബാങ്കുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലും ചാവേറുകള്‍ നിലയുറപ്പിച്ചതായാണ് വിവരം. സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് സമീപമാണ് പല കെട്ടിടങ്ങളും. ചാവേര്‍ സംഘത്തില്‍ ഇരുപതോളം പേരെങ്കിലും ഉണ്ടെന്നാണ് സൈനികവൃത്തങ്ങളുടെ നിഗമനം. തീവ്രവാദികളും സൈന്യവും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.

പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യംവച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

തീവ്രവാദികളെ കീഴ്‌പ്പെടുത്താനായി വന്‍സൈനിക സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാറ്റോ സൈന്യവും അഫ്ഗാനിസ്ഥാന്‍ സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. നാറ്റോ ഹെലിക്കോപ്ടറുകളും സൈനിക ഓപ്പറേഷനില്‍ പങ്കെടുക്കുന്നുണ്ട്.

തലസ്ഥാന നഗരിയില്‍ പലയിടത്തും വെടിയൊച്ച കേള്‍ക്കുന്നുണ്ട്. നഗരത്തിലെ അഞ്ചുനില വ്യാപാര കേന്ദ്രത്തില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ കടുത്ത ഏറ്റമുട്ടല്‍ നടന്നു. മറ്റൊരു വ്യാപാര കേന്ദ്രത്തില്‍നിന്നും പുക ഉയരുന്നത് കണ്ടുവെന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടുവെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+