കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന് മുന്നില്‍ തടസ്സവാദവുമായി പത്മജ

  • By Lakshmi
Google Oneindia Malayalam News

K Karunakaran
തിരുവനന്തപുരം: അടുത്ത കെപിസിസി നിര്‍വ്വാഹകസമിതിയില്‍ പങ്കെടുക്കുരുതെന്ന് കെ കരുണാകരനോട് സ്വപക്ഷം അഭ്യര്‍ത്ഥിച്ചു.

കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരികെയെടുക്കണമെന്ന് കരുണാകന്‍ നിര്‍വ്വാഹകസമിതിയില്‍ ആവശ്യപ്പെടുന്നതൊഴിവാക്കാനാണ് ഈ നീക്കമെന്നാണ് കരുതുന്നത്.

ഞായറാഴ്ച രാവിലെ കരുണാകരന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മകള്‍ പത്മജയും സംഘവുമാണ് ഈ നിര്‍ദ്ദേശം ലീഡര്‍ക്ക് മുന്നില്‍വച്ചത്.

മുരളി കോണ്‍ഗ്രസില്‍ തിരിച്ചുവരുന്നതിനോട് എതിര്‍പ്പില്ലെങ്കിലും മറുവിഭാഗത്തിന് നിര്‍വ്വാഹക സമിതിയില്‍ മൃഗീയ ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിക്കേണ്ടെന്നാണ് പത്മജ വിഭാഗത്തിന്റെ നിലപാട്.

കഴിഞ്ഞ രണ്ട് നിര്‍വ്വാഹക സമിതിയോഗങ്ങളിലും മുരളിയുടെ കാര്യത്തില്‍ പത്മജയെ അനുകൂലിക്കുന്ന വിഭാഗം നിശബ്ദത പാലിക്കുകയായിരുന്നു.

കരുണാകരന്‍ നിര്‍വ്വാഹക സമിതിയില്‍ പങ്കെടുക്കുകയും മുരളിയെ തിരിച്ചെടുക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം തഴയപ്പെടുകയും ചെയ്താല്‍ അത് തങ്ങളുടെ ഗ്രൂപ്പിന് വന്‍തിരിച്ചടിയാകുമെന്നാണ് പത്മജയെ അനുകൂലിക്കുന്നവരുടെ കണക്കുകൂട്ടല്‍.

കരുണാകരന്‍ മുരളി പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചാല്‍ തങ്ങള്‍ക്ക് മൗനം വെടിയേണ്ടിവരും. മുരളിയെ തിരിച്ചെടുക്കണമെന്ന നിലപാട് പരസ്യമാക്കുകയും ഇതിന് പിന്തുണ കിട്ടാതെ തള്ളിപ്പോവുകയും ചെയ്താല്‍ ഗ്രൂപ്പിന്റെ ശക്തിക്ഷയിക്കാന്‍ അത് കാരണമാകും.

ഇതുകൊണ്ട് എന്ത് ശ്രമം നടത്തിയും കരുണാകരനെ യോഗത്തില്‍ പങ്കെടുപ്പിക്കാതിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. മുരളിയ്ക്ക് അനുകൂലമായി തടസ്സവും അതേസമയം കരുണാകരനെ വേദനിപ്പിക്കുന്നതിലുള്ള വ്യസനവും നേതാക്കള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചു.

ഹൈക്കമാന്റ് പച്ചക്കൊടി കിട്ടാത്ത സാഹചര്യത്തില്‍ മുരളിയുടെ മടക്കയാത്ര കെപിസിസി അംഗീകരിക്കാനിടയില്ലെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.

എന്നാല്‍ യോഗത്തില്‍ താന്‍ പങ്കെടുക്കുന്ന കാര്യം 27ന് രാവിലെ അറിയിക്കണമെന്ന നിലപാടിലാണ് കരുണാകരന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X