പോള്‍ വധം :സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ഹൈക്കോടതി വിധിയില്‍ വസ്തുതാപരമായ 34 തെറ്റുകള്‍ കടന്നുകൂടിയെന്നും, അവ നീക്കം ചെയ്യാനാണ് പ്രത്യേക റിവ്യൂ ഹര്‍ജി നല്‍കുന്നതെന്നും ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, കേസ് സിബിഐക്കു വിട്ട കോടതി ഉത്തരവ് സര്‍ക്കാര്‍ ചോദ്യംചെയ്യില്ല.
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഡ്വക്കറ്റ് ജനറലുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. അഡ്വക്കറ്റ് ജനറല്‍, ഡയറക്ടര്‍ ഓഫ് പ്രേസിക്യൂഷന്‍സ് എന്നിവര്‍ ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിരുന്നു.
സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാണെന്നു ഹൈക്കോടതിയില്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിനെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊലപാതകം നടന്ന്് 24 മണിക്കൂര്‍ കഴിയും മുന്‍പേ ഐജി പത്രസമ്മേളനം നടത്തി, പ്രതികളെ തിരിച്ചറിയും മുന്‍പും പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പും 'എസ് കത്തി എന്നു വെളിപ്പെടുത്തി തുടങ്ങിയ കോടതിയുടെ കണ്ടെത്തലുകള്‍ വസ്തുതാപരമായി ശരിയല്ലെന്നാണ് ആഭ്യന്തര വകുപ്പ് വിശദീകരിയ്ക്കുന്നത്.
കൊലയ്ക്കു ശേഷം 64 മണിക്കൂര്‍ കഴിഞ്ഞായിരുന്നു പത്രസമ്മേളനം, 11 പ്രതികളെ അപ്പോള്‍ കസ്റ്റഡിയിലെടുത്തിരുന്നു, പത്താം പ്രതിയാണ് 'എസ്' കത്തിയെന്നു വെളിപ്പെടുത്തിയത്, പോസ്റ്റ് മോര്‍ട്ടം അടുത്ത ദിവസം തന്നെ കഴിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ സുപ്രീം കോടതിയെ സര്‍ക്കാര്‍ അറിയിക്കും.
ജസ്റ്റിസ് മളിമഠ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് ചീഫ് ജസ്റ്റിസ് എസ്ആര്‍. ബന്നൂര്‍മഠും ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനുമടങ്ങുന്ന ബെഞ്ച് കേസ് സിബിഐക്കു വിട്ടത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു ജസ്റ്റിസ് ബന്നൂര്‍മഠ് വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു ഉത്തരവ്.












Click it and Unblock the Notifications