Get Updates
Get notified of breaking news, exclusive insights, and must-see stories!

26/11: രക്തസാക്ഷികളെ രാഹുല്‍ അപമാനിച്ചു: ഉദ്ധവ്

Rahul has insulted martyrs of 26/11: Uddhav Thackeray
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ ബലികഴിച്ച മുംബൈയിലെ പൊലീസുകാരെയും സൈനികരേയും രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന് ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ.

ഭീകരാക്രമണത്തിനിടെ ജീവന്‍ ത്യജിച്ച മുംബൈ പൊലീസിലെ ഹേമന്ത് കര്‍ക്കറെ, വിജയ് സലാസ്‌ക്കര്‍, മറാത്തക്കാരായ പൊലീസുകാര്‍, എന്‍എസ്ജി കമാന്‍ഡോ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവരെയെല്ലാം രാഹുല്‍ അപമാനിച്ചിരിയ്ക്കുകയാണ്. മുംബൈയില്‍ ആക്രമണമുണ്ടായപ്പോള്‍ രാഹുല്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മുംബൈയില്‍ ഭീകരാക്രമണത്തിനിടെ രക്ഷിക്കാനെത്തിയ എന്‍എസ്ജി കമാന്‍ഡോകളില്‍ ഭൂരിഭാഗവും ബീഹാറുകാരും ഉത്തര്‍ പ്രദേശുകാരുമായിരുന്നുവെന്നും അപ്പോള്‍ എന്തുകൊണ്ടാണ് ബീഹാറികളെ മുംബൈയില്‍ നിന്ന് ഓടിക്കണമെന്ന് ശിവസേന ആവശ്യപ്പെടാത്തതെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ശിവസേനയുടെയും എംഎന്‍സിന്റെയും പ്രാദേശികവാദത്തോട് താത്പര്യമില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

ഇതിനുള്ള മറുപടിയെന്നോണം ശിവസേനാ മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഉദ്ധവ് പുതിയ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. രാഹുലിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായാണ് സാമ്‌ന ചൊവ്വാഴ്ച പുറത്തിറങ്ങിയിരിക്കുന്നത്. ശിവസേനയുടെ നിലപാടിനെതിരെ രാജ്യവ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ഉദ്ധവിന്റെ പുതിയ നീക്കം.

അതേ സമയം ബിജെപിയും ആര്‍എസ്എസും പരസ്യമായി ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ ശിവസേനയ്ക്ക് സ്വന്തം അണികളുടെ തന്നെ വിശ്വാസമാര്‍ജ്ജിയ്ക്കാന്‍ കഴിയാത്ത സ്ഥിയാണ് സംജാതമാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സംഖ്യത്തില്‍ വിള്ളല്‍ വീഴത്തുവാനും പുതിയ വിവാദങ്ങള്‍ ഇടയാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+