ലോഡ്ജ് അപകടം: മരണം ആറ്

26 മണിക്കൂര്‍ നീണ്ട തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയാരും ഉണ്ടാകില്ലെന്ന നിഗമനത്തിലാണ്് തിരച്ചില്‍ അവസാനിപ്പിച്ചത്. എന്നാല്‍ ബുധനാഴ്ച ഒരു അവസാനവട്ട തിരച്ചില്‍ കൂടി നടത്താന്‍ തീരുമാനമായിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട അഞ്ച് പേരെ രക്ഷിയ്ക്കാനായി. നാല് മലയാളികളും ആസാം, തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് മരിച്ചത്. നെയ്യാറ്റിന്‍കര സ്വദേശികളായ തോമസ്(ബേബി), രാജേന്ദ്രന്‍, മണിയന്‍, കന്യാകുമാരി സ്വദേശി രവി, ധനുവച്ചപുരം സ്വദേശി ജോണ്‍സണ്‍, അസം സ്വദേശി സുമന്ത്ദാസ് എന്നിവരാണ് മരിച്ചത്.
ലോഡ്ജ് ഉടമയ്ക്കും നടത്തിപ്പുകാരനും എതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. കണ്‍ട്രോള്‍റൂം അസി.കമ്മീഷണര്‍ സുരേഷ് കുമാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ടി.കെ.ജോസ് ഐഎഎസിനെ മന്ത്രിസഭയും നിയോഗിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി ടൂറിസ്റ്റ് ഹോമിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. സ്ഥലത്തുണ് ടായിരുന്ന ഏതാനും പേര്‍ക്ക് രക്ഷപ്പെടാനായെങ്കിലും ബാക്കിയുള്ളവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു.












Click it and Unblock the Notifications