Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യജാതിക്കാരന്‍ തൊട്ട സ്ത്രീയെ പുറത്താക്കി

Woman
അമരാവതി: തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെന്നാണ് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

ഇവിടെ ഒരു സ്ത്രീയെ സ്വന്തം സമുദായത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. ഇവര്‍ ചെയ്ത കുറ്റം എന്തെന്നല്ലേ മറ്റൊരു സമുദായത്തിലെ അംഗം ഇവരെ സ്പര്‍ശിച്ചു എന്നതുതന്നെ.

ഒരു സ്‌കൂള്‍ പരിസരത്തുള്ള കുഴല്‍ക്കിണറില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ചാണ് പ്രശ്‌നം തുടങ്ങിയത്. പര്‍ദ്ദി സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ട പര്‍സാന്റ് പവാര്‍ എന്ന സ്ത്രീ താമസിക്കുന്ന മന്‍ഗ്രുല്‍ ചാവല ഗ്രാമം കടുത്ത വരള്‍ച്ച നേരിടുനന സ്ഥലമാണ്.

ഗ്രാമം കടുത്ത വരള്‍ച്ചയിലായപ്പോള്‍ ഇവിടെയുള്ള യുവാക്കള്‍ ചേര്‍ന്ന് അടുത്തുള്ള സ്‌കൂള്‍ പരിസരത്ത് ഒരു കുഴല്‍ക്കിണര്‍ കുഴിച്ചു. പര്‍ദ്ദി സമുദായക്കാരും സ്‌കൂള്‍ കുട്ടികളുമാണ് ഈ കിണറില്‍ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് വന്നത്.

ജനുവരി 28ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാം ഹാല്‍ദേ ഈ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തി. പര്‍ദ്ദി വിഭാഗക്കാരായ സ്ത്രീകള്‍ സ്‌കൂളിലെ കിണറില്‍ നിന്നും വെള്ളമെടുക്കുന്നതിനെ ഹാല്‍ദേ വിലക്കി.

ഇതിന്റെ പേരില്‍ വെള്ളമെടുത്തുകൊണ്ടിരുന്ന സ്ത്രീകളും ഹാല്‍ദേയും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പര്‍സാന്റയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പ്രശ്‌നത്തെത്തുടര്‍ന്ന് സ്ത്രീകളെല്ലാവരും ചേര്‍ന്ന് ഹാല്‍ദേയ്‌ക്കെതിരെ നന്ദഗാവ് പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ ഇതിനിടെയാണ് ഇവിടെ മറ്റൊരു പ്രശ്‌നം ഉയര്‍ന്നുവന്നത്. ഹാല്‍ദേയുമായുണ്ടായ വഴക്കിനിടയില്‍ അദ്ദേഹം പര്‍സാന്റെയെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നു.

ഹാല്‍ദേ മറ്റൊരു വിഭാഗക്കാരനാണെന്നും അദ്ദേഹം സ്്പര്‍ശിച്ച പര്‍സാന്റയെ സമൂദായത്തില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യമുയര്‍ന്നു.

ഒടുവില്‍ പര്‍സാന്റയുടെ ഭര്‍ത്താവിന്റെകൂടി സമ്മതപ്രകാരം ഇവരെ സമുദായത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇവര്‍ക്ക് നാല് കുട്ടികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+