വനിതാ സംവരണ ബില്‍ മന്ത്രിസഭ അംഗീകരിച്ചു

വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇപ്പോള്‍ നടന്ന് വരുന്ന ബഡ്ജറ്റ് സെഷനില്‍ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേരത്തേ പറഞ്ഞിരുന്നു.
1996 മുതല്‍ ഈ ബില്‍ അംഗീകാരത്തിനായി പാര്‍ലമെന്റിന്റെ മുന്നിലുണ്ട്. 1951ലെ റെപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ട് പ്രകാരം മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ഭരണഘടനയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. പക്ഷേ, അതിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നില്ല. അതാണ് ഇങ്ങനെയൊരു ബില്ലിനെക്കുറിച്ച് ചിന്തിക്കാന്‍ ഭരണനേതൃത്വത്തെ പ്രേരിപ്പിച്ചത്.
ചില പാര്‍ട്ടികള്‍ക്ക് സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണ ശതമാനത്തോട് വിയോജിപ്പുണ്ട്. മറ്റുചില പാര്‍ട്ടികള്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകാത്തതാണ് ബില്‍ പാസാക്കാന്‍ തടസമായി നിന്നിരുന്നത്.
1996 സെപ്തംബര്‍ നാലിന് ദേവഗൌഡ സര്‍ക്കാര്‍ വനിത സംവരണബില്‍ എണ്‍പത്തിയൊന്നാം ഭരണഘടനാ ഭേദഗതി ബില്ലായി സഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന്, സി പി ഐയുടെ എം പി യായിരുന്ന ഗീത മുഖര്‍ജി ചെയര്‍മാനായുള്ള സംയുക്ത പാര്‍ലമെന്റ് സമിതിക്ക് ബില്ല് പരിശോധനയ്ക്കായി വിട്ടു. അതേവര്‍ഷം ഡിസംബര്‍ ഒന്‍പതിന് നടന്ന ലോക്‌സഭ സമ്മേളനത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പക്ഷേ കാലാവധി പൂര്‍ത്തിയാക്കാന്‍ ഗൗഡ സര്‍ക്കാറിന് കഴിഞ്ഞില്ല.
പന്ത്രണ്ടാം ലോക്‌സഭയില്‍ 1998 ജൂണ്‍ 26ന് എന്‍ ഡി എ ഗവണ്‍മെന്റ് എണ്‍പത്തിനാലാം ഭരണഘടന ഭേദഗതിയായി ഈ ബില്‍ പുനരവതരിപ്പിച്ചു. എന്നാല്‍ പന്ത്രണ്ടാം ലോക്‌സഭയ്ക്ക് കാലാവധി അധികമുണ്ടായിരുന്നില്ല. പക്ഷേ, പതിമൂന്നാം ലോക്‌സഭയിലും അധികാരത്തില്‍ വന്നത് എന്‍ഡിഎ ഗവണ്‍മെന്റ് ആയിരുന്നു.












Click it and Unblock the Notifications