80കാരിയെ ഹോംനഴ്‌സ് ശ്വാസംമുട്ടിച്ച് കൊന്നു

പൂങ്കുന്നം ഹരിശ്രീ സ്‌കൂളിനു സമീപം ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് വെള്ളിയാഴ്ച രാത്രിയിലാണ് സുജാത ഹൈമവതിയെ കൊലപ്പെടുത്തിയത്. സ്വര്‍ണാഭരണം തട്ടിയെടുക്കാനാണു കൊല നടത്തിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
പാലക്കാട് അകത്തേത്തറ കടുക്കാംകുന്ന് സ്വദേശിയാണ് സുജാത. ഹൈമവതിയും ഭര്‍ത്താവ് ഭാസ്‌കരനും മാത്രമാണു ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഏതാനും മാസം മുന്‍പാണു ചുങ്കത്തെ ഹോംനഴ്‌സിങ് ഏജന്‍സി വഴി ഇവര്‍ സുജാതയെ സഹായത്തിനു നിയമിച്ചത്.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ അവശനിലയിലായ ഹൈമവതി ഹോംനഴ്‌സിനോടൊപ്പം ഒരു മുറിയിലും ഭാസ്‌കരന്‍ മറ്റൊരു മുറിയിലുമാണു കിടന്നിരുന്നത്.
വെള്ളിയാഴ്ച രാത്രി ഹൈമവതിയുടെ കിടപ്പുമുറി അകത്തുനിന്നുംപൂട്ടിയിരുന്നുവെന്നും രാത്രി പത്തരയോടെ ഹൈമവതിയുടെ കരച്ചിലും കേട്ടുവെന്നും ഭാസ്‌കര്‍ പറയുന്നു. വാതിലില്‍ തട്ടിയെങ്കിലും തുറക്കാതിരുന്നതിനെ തുടര്‍ന്നു ഭാസ്‌കരന്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും അടുത്ത താമസക്കാരെയും അറിയിച്ചു.
അവര്‍ എത്തിയശേഷമാണു സുജാത വാതില്‍ തുറന്നത്. അപ്പോഴേക്കും പൊലീസിനെയും വിവരമറിയിച്ചിരുന്നു. കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട ഹൈമവതിയുടെ കയ്യിലെ
വളകള്‍ പിടിവലിയില്‍ പൊട്ടിയ നിലയിലായിരുന്നു.
കിടക്കയില്‍ ചോരപ്പാടും കണ്ടതിനെ തുടര്‍ന്നു ഹോംനഴ്‌സിനെ തടഞ്ഞുവച്ചു പൊലീസില്‍ ഏല്‍പ്പിച്ചു. തലയണകൊണ്ടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications