ആറ്റുകാല്‍ പൊങ്കാല തുടങ്ങി

പൊങ്കാല അര്‍പ്പിക്കാനായി ശനിയാഴ്ച രാവിലെ മുതല്‍ തന്നെ ഭക്തര്‍ നഗരത്തിലേക്ക് എത്തിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പള്ളിയുണര്‍ത്തലും തുടര്‍ന്ന് അഭിഷേകവും പന്തീരടി പൂജയും ദീപാരാധനയും കഴിഞ്ഞ് പുണ്യാഹം തളിച്ച് ക്ഷേത്രം ശുദ്ധിയാക്കി.
തുടര്‍ന്ന് ശ്രീകോവിലിലെ ഭദ്രദീപത്തില്‍നിന്ന് തീ പകര്‍ന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മേല്‍ശാന്തി ടി.എം മുരളീധരന്‍ നമ്പൂതിരിപ്പാടിന് നല്‍കി. അദ്ദേഹം അത് ചെറിയ തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാലഅടുപ്പുകളിലേക്ക് പകര്‍ന്നു.
ഇതിനുശേഷം തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്നുനല്‍കിയ തീ പച്ചപ്പന്തലിന് മുന്നില്‍ തോറ്റംപാട്ടുകാര്‍ ഒരുക്കിയ പണ്ടാരഅടുപ്പില്‍ പകര്‍ന്നതോടെ പൊങ്കാല ആരംഭിച്ചു.
ഉച്ചകഴിഞ്ഞ് 3.15 നാണ് പൊങ്കാല നിവേദ്യം. ഈ സമയം ഹെലികോപ്ടറില്‍നിന്ന് പുഷ്പവൃഷ്ടി ഉണ്ടാകും. പൊങ്കാല നിവേദിക്കുന്നതിന് 250ലേറെ ശാന്തിക്കാര്‍ ഉണ്ടാവും. രാത്രി 7 ന് കുത്തിയോട്ടവും ചൂരല്‍കുത്തും നടക്കും.
ഈവര്‍ഷം 30 ലക്ഷത്തോളം പേരാണ് പൊങ്കാലഅര്‍പ്പിക്കാനായി എത്തി. കഴിഞ്ഞവര്‍ഷം 25 ലക്ഷത്തോളം പേര്‍ പൊങ്കാലയിട്ടിരുന്നു.












Click it and Unblock the Notifications