ബിജെപിക്ക് പുതിയ ദേശീയ ഭാരവാഹികള്‍

മൂന്ന് മാസം നീണ്ടു നിന്ന് സസ്‌പെന്‍സിനൊടുവില്‍ പ്രഖ്യാപിച്ച ടീമിലൂടെ ഗഡ്കാരി ലക്ഷ്യമിടുന്നത് പ്രധാന എതിരാളികളായ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ ചെറുക്കുകയെന്നതാണ്. 13 വൈസ് പ്രസിഡന്റുമാരും, 10 ജനറല്‍ സെക്രട്ടറിമാരും, 15 സെക്രട്ടറിമാരും നിര്‍വാഹക സമിതിയിലുണ്ട്.
കേരളത്തില്‍ നിന്നുള്ള എംടി രമേശിനെ നിര്‍വ്വാഹക സമിതി അംഗമാക്കി. ഒ രാജഗോപാലും സികെ പത്മനാഭനും ദേശീയ എക്‌സിക്യൂട്ടീവില്‍ സ്ഥിരം ക്ഷണിതാക്കളാകും. വരുണ്‍ഗാന്ധിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ വരുണ്‍ ഗാന്ധിയെപ്പോലുള്ളവര്‍ നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ സെക്രട്ടറിസ്ഥാനം.
ഹേമമാലിനി, നജ്മ ഹെപ്തുള്ള, കല്‍രാജ് മിശ്ര, മുക്താര്‍ അബ്ബാസ് നഖ് വി, വിനയ് കത്യാര്‍ എന്നിവരുള്‍പ്പെടെ 11 വൈസ് പ്രസിഡന്റുമാരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിംഗ് തോമര്‍, രാം ലാല്‍, ആനന്ദ് കുമാര്‍, തവര്‍ചന്ദ് ഗെലോട്ട്, ജഗത് പ്രകാശ് നദ്ദ, അര്‍ജുന്‍ മുണ്ട, വിജയ് ഗോയല്‍, വസുന്ധര രാജെ സിന്ധ്യ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തിയ വസുന്ധര രാജെ സിന്ധ്യയ്ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത് പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.
ഷാനവാസ് ഹുസൈന്‍, പ്രകാശ് ജാവ്‌ദേക്കര്‍, തരുണ്‍ വിജയ്, നിര്‍മ്മലാ സീതാറാം, രാജീവ് പ്രതാപ് റൂഡി, രാംനാഥ് കോവില്‍ എന്നിവരാണ് ബി ജെ പിയുടെ പുതിയ വക്താക്കള്‍. പാര്‍ട്ടിയ്ക്കുള്ളില്‍ രൂക്ഷമായ ചേരിതിരിവ് നേരിടുകയെന്നതാവും പുതിയ നേതൃനിരയുടെ മുന്നിലെ പ്രധാന വെല്ലുവിളി












Click it and Unblock the Notifications