ബാലികയെ പീഡിപ്പിച്ച ഇന്ത്യന്‍ പുരോഹിതന്‍ പിടിയില്‍
തെരാമോ: മധ്യ ഇറ്റലിയില്‍ പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റസമ്മതം നടത്തിയ ഇന്ത്യന്‍ പുരോഹിതനെ വീട്ടുതടങ്കലിലാക്കി. റോമില്‍നിന്നു 175 കിലോമീറ്റര്‍ അകലെയുള്ള തെരാമോ നഗരത്തിലാണ് സംഭവം.
നാല്‍പതു വയസുള്ള ദക്ഷിണേന്ത്യക്കാരനായ ഡേവിഡെന്ന പുരോഹിതനെയാണ ഒരു കോണ്‍വെന്റില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. അറസ്റ്റിനെ തുടര്‍ന്നു പുരോഹിതന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്ന് അഭിഭാഷകനായ ജിയോവാനി ജെബ്ബിയ പറഞ്ഞു. താനൊരു വിദേശിയാണെന്നുള്ളതും ഭാവിയെക്കുറിച്ചുള്ള ആശങ്കകളുമാണ് ഡേവിഡിനെ വിഷമിപ്പിയ്ക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
കുട്ടികളെ പീഡിപ്പിക്കുന്ന പുരോഹിതരെപ്പറ്റി പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വത്തിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച ശേഷം ആദ്യമായി അറസ്റ്റിലാകുന്ന അഭിഭാഷകനാണ് ഡേവിഡ്.
കഴിഞ്ഞ ഡിസംബര്‍ 19ന് പെണ്‍കുട്ടിയെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നതായി ഡേവിഡ് ബുധനാഴ്ച സമ്മതിച്ചിരുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡേവിഡ് സ്പര്‍ശിച്ചുവെന്നും എന്നാലത് തെറ്റായ ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്നും ജിയോവാനി ജെബ്ബിയ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഡേവിഡ് ആഴ്ചാവസാനം തെരാമോയില്‍ കുര്‍ബാന അര്‍പ്പിക്കുകയും മറ്റും ചെയ്യാറുണ്ട്.
ഇന്ത്യയില്‍ രോഗബാധിതയായി കഴിയുന്ന അമ്മയെ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ ഡേവിഡിനെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡേവിഡിന്റെ ബന്ധുക്കളാരും ഇറ്റലിയിലില്ലെന്നും അറസ്റ്റിലായശേഷം അമ്മയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.












Click it and Unblock the Notifications