Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ജി തള്ളി; ബിനീഷ് കോടിയേരി വിചാരണ നേരിടണം

Bineesh Kodiyeri
തിരുവനന്തപുരം: ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ രണ്ട്് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

അടുത്തമാസം 19ന് ബിനീഷ് കോടിയേരി കോടതി മുമ്പാകെ ഹാജരായി വിചാരണ നേരിടാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എഎം ബഷീര്‍ ഉത്തരവിട്ടു.

സെക്രട്ടേറിയറ്റിനു സമീപം ഊറ്റുകുഴി സ്വദേശി മനു ജി രാജനെ 2000 ഒക്‌ടോബര്‍ 20ന് ആക്രമിച്ച കേസും എംജി കോളജ് വിദ്യാര്‍ഥിയായിരുന്ന പേരൂര്‍ക്കട മണ്ണാമൂല സ്വദേശി കിരണിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസും പിന്‍വലിക്കാന്‍ അനുമതിതേടിയാണു സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

ുഈ രണ്ടു കേസുകളിലും ബിനീഷ് പ്രധാന പ്രതിയാണ്. ഈ കേസുകളില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനാല്‍ ബിനീഷ് കോടിയേരിയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.

പിന്നീട് ബിനീഷ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. വിദേശത്തായിരുന്ന ബിനീഷിനെ ഇന്റര്‍പോള്‍ മുഖേന അറസ്റ്റ് ചെയ്ത് കൈമാറണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കേസുകള്‍ പിന്‍വലിക്കണമെന്നി കാട്ടി സര്‍ക്കാര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

കോടതിയില്‍ രഹസ്യമായി കീഴടങ്ങിയ ബിനീഷ് വീണ്ടും വിദേശത്തേക്കുകടക്കാന്‍ സാധ്യതയുളളതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നുള്ള സ്വകാര്യ ഹര്‍ജി കോടതി തള്ളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+