Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂരുമായുള്ള ബന്ധത്തില്‍ അഭിമാനിക്കുന്നു: സുനന്ദ

Sunanda
ബാംഗ്ലൂര്‍: മാധ്യമങ്ങള്‍ തന്നെ വൃത്തികെട്ട സ്ത്രീയായാണ് ചിത്രീകരിച്ചതെന്ന് കൊച്ചി ഐപിഎല്‍ വിവാദത്തിലുള്‍പ്പെട്ട വ്യവസായി സുനന്ദ പുഷ്‌കര്‍ ആരോപിച്ചു. തെഹല്‍ക്ക ഓണ്‍ലൈന്‍ പതിപ്പിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ തനിക്കെതിരെ വാര്‍ത്തകള്‍ പടച്ച ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത്.

പുരുഷന്മാരുടെ ലോകത്ത് ഞാനുണ്ടാക്കിയ എല്ലാ നേട്ടങ്ങളും എന്റെ മാത്രം പരിശ്രമത്തിന്റെ ഫലമാണ്. എന്നാല്‍ മാധ്യമങ്ങള്‍ നടത്തിയ ഒളിഞ്ഞുനോട്ടത്തിലൂടെ ഒരു നിമിഷം കൊണ്ട് എന്നെ വൃത്തികെട്ട സ്ത്രീയായി ചിത്രീകരിച്ചു. അടിസ്ഥാനമില്ലാത്ത മാധ്യമ വ്യാഖ്യാനങ്ങള്‍ ആളുകള്‍ എന്തുകൊണ്ടാണ് കാര്യമായെടുക്കുന്നതെന്ന് മനസ്സിലാകുന്നില്ല -അവര്‍ പറഞ്ഞു.

ശശി തരൂരിനെ രണ്ടു വര്‍ഷം മുന്‍പേ അറിയാമെന്നും അഭിമുഖത്തില്‍ സുനന്ദ പറയുന്നുണ്ട്. മലയാളി വ്യവസായി സണ്ണി വര്‍ക്കി മുഖേന രണ്ടുവര്‍ഷം മുന്‍പാണ് ശശി തരൂരിനെ പരിചയപ്പെട്ടത്. അദ്ദേഹത്തെ അടുത്തറിയാന്‍ തുടങ്ങിയിട്ട് അഞ്ച് മാസമേ ആയുള്ളൂ. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ല അടുപ്പത്തിലാണ്. ഈ സൗഹൃദത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. തരൂരിന്റെ മനസ്സിന്റെ നന്മയും വിനയവും കൊണ്ടാണത്- സുനന്ദ വ്യക്തമാക്കി.

മന്‍മോഹന്‍ സിങ്ങുമായും രാഹുല്‍ ഗാന്ധിയുമായും താരതമ്യപ്പെടുത്താവുന്ന വ്യക്തിത്വമാണ് തരൂരിന്റേത്. കറ പുരളാത്ത വ്യക്തിത്വങ്ങള്‍ക്കും രാഷ്ട്രീയത്തിന്റെ ഭാഗമാകാമെന്നു ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു പ്രതീക്ഷ നല്‍കിയത് ഇവര്‍ മൂന്നുപേരുമാണ്-അവര്‍ അഭിപ്രായപ്പെട്ടു.

തരൂരിന്റെ പിണിയാളെന്ന ആരോപണം ശരിയല്ല. എനിക്കെന്താ സ്വന്തം നിലയില്‍ പണമുണ്ടാക്കിക്കൂടേ? വര്‍ഷങ്ങളോളമായി അഴിമതിയുടെ കറ പുരളാത്ത അദ്ദേഹം ഇപ്പോള്‍ മാത്രം എങ്ങനെ അഴിമതിക്കാരനായി? ഇന്ത്യയില്‍ നിങ്ങള്‍ ചുറ്റുപാടും നോക്കൂ എങ്ങും അഴിമതിയല്ലേ?

പണമുണ്ടാക്കുന്നത് ആസ്വദിക്കുന്നയാളാണു ഞാന്‍. ഒരു സ്ത്രീ പണമോഹി ആകുന്നതില്‍ ഒരു തെറ്റുമില്ല. എനിക്കു കാറും വാച്ചുമൊക്കെ ഇഷ്ടമാണ്. പക്ഷേ, അതൊന്നും എനിക്കായി ഒരു പുരുഷന്‍ വാങ്ങിത്തരേണ്ടകാര്യമില്ല. സ്വന്തം നിലയില്‍ സമ്പാദിക്കുന്നതാണ് എന്റെ ശീലം.

ഇഷ്ടപ്പെട്ട പുരുഷനുമൊത്തുള്ള ജീവിതം എന്നെ സന്തോഷിപ്പിക്കും. പക്ഷേ, വജ്രങ്ങള്‍ വാങ്ങിത്തരാന്‍ കഴിയുന്നതുകൊണ്ടു മാത്രം ഒരാളെ ഞാന്‍ വിവാഹം കഴിക്കില്ല. സ്ത്രീകളെല്ലാം ഇങ്ങനെയായിരിക്കണമെന്നു ഞാന്‍ പറയുന്നില്ല; പക്ഷേ, ഞാന്‍ ഇങ്ങനെയാണ്. ഐപിഎല്ലില്‍ ഞാന്‍ ചെയ്തതെല്ലാം തരൂരിനു വേണ്ടിയാണെന്നു പറയുമ്പോള്‍ എന്റെ ആത്മാവിനോടാണു ക്രൂരത കാണിക്കുന്നത്- സുനന്ദ വിശദീകരിച്ചു.

കൊച്ചി ഐപിഎല്‍ ടീമിലെ സൗജന്യ ഓഹരി സംബന്ധിച്ച ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡിയുടെ വെളിപ്പെടുത്തലുകളാണ് സുനന്ദയെ മാധ്യമ ശ്രദ്ധയിലെത്തിച്ചത്. ടീമിന്റെ 25 ശതമാനം സൗജന്യ ഓഹരിയില്‍ 19 ശതമാനവും സുനന്ദാപുഷ്‌കറിന്റെ പേരിലാണെന്നായിരുന്നു മോഡി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സൗജന്യ ഓഹരികള്‍ സുനന്ദ വേണ്ടെന്നുവെയ്ക്കുകയുമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+