Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്മജ പിന്‍ഗാമിയാണെന്ന് പറഞ്ഞിട്ടില്ല: കരുണാകരന്‍

K Karunakaran
തിരുവനന്തപുരം: മകള്‍ പത്മജ വേണുഗോപാലിനെ തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

രണ്ടുമക്കളും എനിക്ക് ഒരുപോലെയാണ്. രണ്ടുപേരും കഴിവുള്ളവരാണ്. മുരളീധരനെ അവഗണിക്കുന്ന ഒരു നീക്കവും എന്റെ ഭാഗത്തു നിന്നു ഉണ്ടാവുകയില്ല-കരുണാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗത്തില്‍ പത്മജയെ കരുണാകരന്റെ പിന്‍ഗാമിയായി കാണിച്ച് പ്രമേയം പാസാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇതിനെത്തുടര്‍ന്ന് മുരളി പത്മജയ്‌ക്കെതിരെ രംഗത്തുവരുകയും പത്മജയെ പിതാവിനെ തടവിലാക്കി അധികാരം കൈയ്ക്കലാക്കിയ ഔറംഗസേബിനോട് ഉപമിയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, അനാവശ്യ വിവാദങ്ങളിലേക്കു ദയവായി വലിച്ചിഴയ്ക്കരുതെന്നു പത്മജ പ്രതികരിച്ചു. കരുണാകരന്റെ പിന്‍ഗാമിയെന്ന രീതിയിലുള്ള പരാമര്‍ശം പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരപ്രകടനമായിട്ടേ കണ്ടിട്ടുള്ളുവെന്നും പത്മജ വ്യക്തമാക്കി.

പ്രവര്‍ത്തകരുടെ അംഗീകാരമാണു പ്രധാനം. കെ. കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് അവകാശിയാണെന്നോ അല്ലെന്നോ ഞാന്‍ പറഞ്ഞിട്ടില്ല- അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+