ഹര്‍ത്താല്‍ തുടങ്ങി; കേരളത്തില്‍ പൂര്‍ണം

ഇടതുപക്ഷവും 13 രാഷ്ട്രീയകക്ഷികളും ചേര്‍ന്നാണ് ദേശീയ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട്, എറണാകുളം സ്‌റ്റേഷനുകളില്‍ തീവണ്ടികള്‍ തടഞ്ഞു. കുടിവെള്ള വിതരണം, പാല്‍, വാര്‍ത്താമാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എറണാകുളം-പൂനെ, കണ്ണൂര്‍-കോയമ്പത്തൂര്‍, കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍, അമൃത്സര്‍കൊച്ചുവേളി എക്‌സ്പ്രസ്, തിരുവനന്തപുരം-മംഗലാപുരം പരശുറാം എക്‌സ്പ്രസ് തുടങ്ങി വണ്ടികള്‍ വിവിധ സ്‌റ്റേഷനുകളില്‍ തടഞ്ഞിട്ടിരിക്കുകയാണ്.
റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി മിക്ക സര്‍വീസുകളും റദ്ദാക്കി. റോഡിലിറങ്ങിയ ബൈക്കുകളടക്കമുള്ള സ്വകാര്യ വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. കേരളത്തില്‍ എംജി, കേരള സര്‍വ്വകലാശാലകള്‍ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.
ദക്ഷിണേന്ത്യ, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ മാത്രമായി ഹര്‍ത്താല്‍ ചുരുങ്ങാനാണ് സാധ്യതയെന്നാണ് കരുതപ്പെടുന്നത്.
സിപിഎം, സിപിഐ, ആര്‍എസ്പി., ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതുകക്ഷികളും സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി., ബിജെഡി., എഐഎഡിഎംകെ., തെലുങ്കുദേശം, ഐഎന്‍എല്‍ഡി., ഗൗഡാദള്‍, എല്‍ജെപി. എന്നീ കക്ഷികളാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്.












Click it and Unblock the Notifications