കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ബിരുദമുള്ളവര്‍ക്ക് ഗ്രീന്‍കാര്‍ഡ്

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: അമേരിക്കയിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇനിമുതല്‍ ഗ്രീന്‍കാര്‍ഡ്‌ (സ്ഥിരതാമസത്തിനുള്ള പെര്‍മിറ്റ്‌)ലഭിക്കാന്‍ എളുപ്പമാകും.

അമേരിക്കന്‍ ബിരുദമുയുള്ളവര്‍ക്ക്‌ ഗ്രീന്‍കാര്‍ഡ്‌ നല്‍കുന്നതിനുള്ള ശുപാര്‍ശ ഡെമോക്രാറ്റിക്‌ സെനറ്റര്‍മാര്‍ അമേരിക്കന്‍ സര്‍ക്കാരിന്‌ സമര്‍പ്പിച്ചു. ഏറ്റവും അധികം വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ പഠിയ്ക്കാനയയ്ക്കുന്ന രാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഈ നിയമം വഴി നേട്ടമുണ്ടാകും. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണവും കുറവല്ല.

എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വ്യാപകമായി ആശ്രയിക്കുന്ന എച്ച്‌ - വണ്‍ ബി വിസകള്‍ കര്‍ശനമായി നിയന്ത്രിക്കാനും സെനറ്റര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്‌. പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിസയാണ് എച്ച് വണ്‍ ബി.

ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവരുടെ അമേരിക്കന്‍ ശാഖയിലേക്ക്‌ ജോലിയ്ക്കായി ജീവനക്കാരെ അയയ്‌ക്കാന്‍ അനുവദിക്കുന്ന എല്‍ വണ്‍ ബി വിസയും കര്‍ശനമാക്കാനാണ്‌ ശുപാര്‍ശ.

ലോകത്തിലെ മികച്ച വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതോടൊപ്പം അമേരിക്കയിലുള്ളവരുടെ ജോലി നഷ്‌ടപ്പെടാതിരിക്കാനും പുതിയ വിസ നിയന്ത്രണം സഹായിക്കുമെന്നാണ്‌ സെനറ്റര്‍മാരുടെ വാദം.

ഇപ്പോഴത്തെ നിയമപ്രകാരം എച്ച്‌ വണ്‍ ബി വിസയില്‍ അമേരിക്കയിലെത്തി ആറുവര്‍ഷം കഴിഞ്ഞശേഷമേ ഗ്രീന്‍ കാര്‍ഡിന്‌ അപേക്ഷിക്കാന്‍ പറ്റൂ.

ലോകത്തിലെ ബെസ്‌റ്റ്‌ ആന്റ്‌ ബ്രൈറ്റസ്‌റ്റ്‌' വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ പൗരന്മാരാക്കി മാറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് കരുതപ്പെടുന്നത്. സെനറ്റര്‍മാരായ ഹാരി റെയ്‌ഡ്‌, ചാള്‍സ്‌ ഷൂമെര്‍, ബോബ്‌ മൈനന്‍ഡെസ്‌ എന്നിവരാണ്‌ പുതിയ ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയ്‌ക്കായി സമര്‍പ്പിച്ചിരിക്കുന്നത്‌.

അതിനിടെ, യു.എസിലേക്കുള്ള എച്ച്‌ വണ്‍ ബി വിസയ്‌ക്ക്‌ പഴയതുപോലെ ആവശ്യക്കാരില്ലാത്ത സ്‌ഥിതിയാണ്‌. പഠനത്തോടൊപ്പം ജോലിചെയ്യാന്‍ അനുവദിക്കുന്ന ഈ വിസയ്‌ക്ക്‌ ഇന്ത്യയില്‍ പ്രതിവര്‍ഷം 2 ലക്ഷത്തിലേറെ അപേക്ഷകരാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ 2009ല്‍ 65,000 അപേക്ഷകര്‍ മാത്രമാണ് എച്ച്‌ വണ്‍ ബി വിസയ്‌ക്കുവേണ്ടി ഇന്ത്യയില്‍നിന്ന്‌ അപേക്ഷിച്ചത്.

2010ല്‍ ഇതുവരെ 16,000 അപേക്ഷകള്‍ മാത്രമാണ്‌ ലഭിച്ചത്‌. അമേരിക്കന്‍ സാമ്പത്തികരംഗത്തുണ്ടായ തകര്‍ച്ചയാണ്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പിന്‍വലിയാന്‍ കാരണമെന്നാണ് വിലയിരുത്തപ്പടുന്നത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X