സാരിയുടെ പേരില്‍ വിവാഹമോചനം നല്‍കില്ല: കോടതി

Court Order
മുംബൈ: ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സാരിയുടുക്കാന്‍ നിര്‍ബന്ധിക്കുന്നതുകൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ ബാലിശമാണെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളി.

ഒരു ഹോമിയോപ്പതി ഡോക്ടറാണ് ഭര്‍ത്താവിനും കുടുംബക്കാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. നേരത്തേ ഇവരുടെ അപേക്ഷ കുടംബ കോടതി തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2003 ജൂണിലായിരുന്നു ഇവരുടെ വിവാഹം. ഏറെനാള്‍ കഴിയും മു്മ്പ് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി സ്വന്തം വീട്ടിലേക്കുപോയി. പിന്നീട് വിവാഹ മോചനത്തിനായി ഹര്‍ജി നല്‍കുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും രണ്ടു സഹോദരിമാരും പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ സാരിയുടുക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും അതിന്റെ പേരിലും പീഡിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഇവരുടെ ഭര്‍ത്താവിന്റെ സഹോദരി എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാത്ത രോഗത്തിന് അടിമയാണ്. ഇവര്‍ പീഡിപ്പിച്ചെന്നുപറയുന്നത് വിശ്വസനീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിന്റെ അവിഹിതബന്ധം, സ്ത്രീധനപീഡനം എന്നിവയ്ക്ക് തെളിവില്ലാത്ത സ്ഥിതിക്ക് ഹര്‍ജി തള്ളുകയാണെന്ന് ജസ്റ്റിസുമാരായ എ.പി. ദേശ്പാണ്ഡെയും രേഖാ സൊന്ദൂര്‍ ബല്‍ദോട്ടയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+