ജയറാമിന്റെ രാജി പ്രധാനമന്ത്രി നിരസിച്ചു

ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്ത ആഭ്യന്തരവകുപ്പിന്റെ നിലപാടിനെയാണ് ചൈന സന്ദര്‍ശനത്തിനിടെ ജയറാം രമേശ് വിമര്‍ശിച്ചത്. ആഭ്യന്തരവകുപ്പിനും ദേശീയ സുരക്ഷാ സെക്രട്ടറിയേറ്റിനും സംശയരോഗമെന്നായിരുന്നു വിമര്‍ശനം. ഇന്ത്യ-ചൈന സൗഹൃദത്തെ ഇതു പ്രതികൂലമായി ബാധിച്ചുവെന്നും ഷാങ്ഹായില്‍ ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
രമേശിന്റെ പ്രസ്താവനയിലുള്ള അതൃപ്തി ചിദംബരം പ്രധാനമന്ത്രിയെ കത്തു മുഖേന അറിയിച്ചിരുന്നു. തുടര്‍ന്നു പ്രധാനമന്ത്രി ജയറാം രമേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി. മറ്റു വകുപ്പുകളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് ജയറാം രമേശ് രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട് വന്നത്.












Click it and Unblock the Notifications