കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണം പൊലീസിന് കളങ്കമായി: കോടിയേരി

  • By Ajith Babu
Google Oneindia Malayalam News

Kodiyeri Balakrishnan
കൊച്ചി: പാലക്കാട് പൂത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം പൊലീസിന് കളങ്കമായെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. പാലക്കാട് കൊലപാതക കേസില്‍ പ്രതികളെ കണ്ടുപിടിയ്ക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് പൊലീസ് കാഴ്ചവെച്ചത്.

എന്നാല്‍ പ്രതി കസ്റ്റഡിയില്‍ മരിച്ചത് ഔര്‍ഭാഗ്യകരമായി. നിയമവിരുദ്ധ പ്രര്‍ത്തനം നടത്താന്‍ പോലീസിന് അനുവാദമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയും. ആഭ്യന്തര സുരക്ഷ വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത പോലീസിന്റെ ഉന്നതതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തീവ്രവാദ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷകണിയുയര്‍ത്തുന്നുണ്ട്. ഇടതുപക്ഷ-മത തീവ്രവാദങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയയര്‍ത്തുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ നിതാന്ത ജാഗ്രത ആവശ്യമാണ്.

മണല്‍ മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ പോലീസിന് കാര്യമായി സാധിച്ചിട്ടില്ല. ഇത് പരിഹരിയ്ക്കപ്പെടണം. കുഴല്‍പ്പണം കടത്ത് തടയുന്നതിന് പോലീസ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം.

തീരദേശ സുരക്ഷ കര്‍ശനമായി പാലിക്കണം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X