പൊളന്‍സ്‌കിയ്‌ക്കെതിരെ വീണ്ടും പീഡനാരോപണം

ബ്രിട്ടീഷ് നടി ഷാര്‍ലറ്റ് ലെവിസ് ആണ് ഇത്തവണ പരാതിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.വാര്‍ത്താസമ്മേളനം നടത്തിയാണ് 42കാരിയായ ലെവിസ് തന്റെ പീഡനക്കഥ വിവരിച്ചത്. 30 വര്‍ഷം മുമ്പ് തന്റെ പതിനാറാമത്തെ വയസ്സില്‍ പൊളാന്‍സ്‌കി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
1982 ല്‍ പാരീസിലെ ഒരു അപ്പാര്‍മെന്റില്‍ വെച്ചായിരുന്നുവത്രേ സംഭവം. നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പൊളാന്‍സ്‌കി അമേരിക്ക വിട്ടുപോകുകയായിരുന്നുവെന്നും ലെവിസ് പറഞ്ഞു.
അഭിഭാഷകയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ ലെവിസ് മറുപടി പറഞ്ഞില്ല. നിയമനടപടിയ്ക്ക് പോകുന്നതിനാല്‍ കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് ലെവിസ് പറഞ്ഞു.
ഓസ്‌കാര്‍ പുരസ്‌കാരം നേടിയ 'ദ പിയാനിസ്റ്റ്' അടക്കമുള്ള ഏറെ നിരൂപകപ്രശംസ നേടിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത റൊമാന്‍ പൊളാന്‍സ്‌കി 1978 ല്‍ ഒരു പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ സ്വിറ്റ്‌സര്‍ലന്റില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണിപ്പോള്‍.
ഒട്ടേറെ സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ച ലെവിസ് എഡ്ഡി മര്‍ഫിക്കൊപ്പം ഗോള്‍ഡന്‍ ചൈല്‍ഡ് എന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച നടിയാണ്.












Click it and Unblock the Notifications