കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈല കൊടുങ്കാറ്റ് ആന്ധ്രാ തീരത്തേക്ക്

  • By Ajith Babu
Google Oneindia Malayalam News

Laila' gets closer, heavy rains lash Andhra & TN
ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം, ലൈല ചുഴലിക്കൊടുങ്കാറ്റായി ആന്ധ്രാ തീരത്തോട് അടുക്കുന്നു. വ്യാഴാഴ്ച ഉച്ചയോടെ ചുഴലിക്കൊടുങ്കാറ്റ് ആന്ധ്ര തീരത്ത് വീശിയടിക്കുമെന്ന്് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കൊടുങ്കാറ്റിന് മുന്നോടിയായി തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. ഉച്ചകഴിഞ്ഞ് ചുഴലിക്കാറ്റ് ആന്ധ്രയുടെ തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരിയ്ക്കുന്നത്.

ചെന്നൈയ്ക്ക് 190 കിലോ മീറ്റര്‍ വടക്കു കിഴക്കായി രൂപം കൊണ്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയിലാവും വിശാഖപട്ടണത്തിന് സമീപമെത്തുന്നത്.

അടിയന്തര സാഹചര്യം നേരിടാന്‍ തീരദേശത്ത് സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങള്‍ ഹൈദരാബാദിലും ബാംഗ്ലൂരിലും സജ്ജമാക്കി നിര്‍ത്തി. ഏകദേശം മുപ്പതിനായിരം ആളുകളെ തീരദേശ മേഖലയില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു.

അതിനിടെ നെല്ലൂര്‍ മേഖലയില്‍ നിന്നും കടലില്‍ പോയ 105 മല്‍സ്യതൊഴിലാളികളെ കാണാതായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഴയെ തുടര്‍ന്ന് വിജയവാഡയിലേക്കും വിശാഖപട്ടണത്തിലേക്കുമുള്ള എല്ലാ തീവണ്ടികളും വൈകിയാണ് ഓടുന്നത്. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X