കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളിയുടെ ശക്തി തിരിച്ചറിഞ്ഞത് രാഹുല്‍?

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
ദില്ലി: കെപിസിസിയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ തുടരുമ്പോഴും കെ മുരളീധരന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലമാണെന്ന് റിപ്പോര്‍ട്ട്.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വയനാട്ടിലും കൊല്ലത്തുമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ മേയ് 10ന് രാഹുല്‍ കേരളത്തിലെത്തിയതാണ് മുരളിയുടെ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയത്.

യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ യുവാക്കളുടെ പ്രാതിനിധ്യം കുറവായതു രാഹുലിന്റെ അതൃപ്തിക്കിടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പരിചയസമ്പന്നനായ ഒരാള്‍ വേണമെന്ന് രാഹുലിന് തോന്നുകയും ചെയ്തു.

അക്കാര്യം അവിടെവച്ചു തന്നെ രാഹുല്‍ അദ്ദേഹം പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. സംഘടനാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായ കാര്യവും രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ദില്ലിയില്‍ തിരിച്ചെത്തിയ രാഹുല്‍ ഇക്കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡിനെ അറിയിയ്ക്കുകയും മുരളിയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായിയുമായി അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.

അതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് അംഗത്വം കുറഞ്ഞതും കോണ്‍ഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണയി. ജനപങ്കാളിത്തം കുറഞ്ഞതും കെപിസിസി നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്ന് കേരളത്തില്‍ നിന്നും ചില നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ഇല്ലാതിരുന്നിട്ടും മുരളീധരന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ജനം തള്ളിക്കയറുന്നതും ഐഐസിസിയെ ധരിപ്പിക്കാന്‍ ചില സംസ്ഥാന നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും മുരളിയ്ക്ക് സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.

എ.കെ.ആന്റണി, മു.പ്പള്ളി രാമചന്ദ്രന്‍, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കള്‍ പ്രവേശനത്തിന് അനുകൂലമായി പരസ്യനിലപാടെടുത്തതും മുരളീധരനു തുണയായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X