കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-പാക് ബന്ധത്തിന് വിശ്വാസക്കുറവ് തടസ്സം

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: രാജ്യത്തെ വിലക്കയറ്റം ഡിസംബറോടെ കുറയ്ക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറച്ച വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

വിലക്കയറ്റം വളരെ ഉത്കണ്ഠപ്പെടുത്തുന്ന വിഷയമാണ്. രാജ്യത്തെ ജനങ്ങളെ അത് ബാധിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ കൈക്കൊള്ളും. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് അദ്ദേഹം ഒരു പത്രസമ്മേളനം വിളിക്കുന്നത്.

വിലക്കയറ്റം മുതല്‍ മാവോവാദി ഭീഷണി, പാക്കിസ്ഥാനുമായുള്ള ബന്ധം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.

രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 8.5 ശതമാനത്തില്‍ എത്തിക്കാന്‍ കഴിയും. പരസ്പര വിശ്വാസ കുറവാണ് ഇന്ത്യാ-പാക് ബന്ധത്തിന് തടസം. പാക്കിസ്ഥാനുമായി എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. പാക് മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുത്.

മാവോവാദി ഭീഷണി തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. നക്‌സലിസം രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയാണ്. ദന്തെവാഡ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X