കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയിലെ ആദ്യ പുരോഹിത സ്ഥാനമേറ്റു

  • By Ajith Babu
Google Oneindia Malayalam News

Maria Vittoria Longhitano during the mass for her ordination.
റോം: ഇറ്റലിയിലെ ആദ്യ പുരോഹിതയായി മരിയ വിറ്റോരിയ ലോങ്ങിറ്റാനോ സ്ഥാനമേറ്റു. കത്തോലിക്കാ സഭയില്‍നിന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ പിരിഞ്ഞു പോയ ക്രൈസ്തവ വിഭാഗത്തിലുള്‍പ്പെട്ട മരിയ വിറ്റോരിയ വിവാഹിതയും അധ്യാപികയുമാണ്.

റോമിലെ ആംഗ്ലിക്കന്‍ ചര്‍ച്ചിലാണ് ക്രൈസ്തവ സഭകളുടെ ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലായി ഈ മുപ്പത്തഞ്ചുകാരിയുടെ വാഴിക്കല്‍ ചടങ്ങുകള്‍ നടന്നത്. ഇറ്റാലിയന്‍ ഓള്‍ഡ് കാത്തലിക് ചര്‍ച്ചില്‍ പുരോഹിതയായ അവര്‍ ഇനി മദര്‍ ലോങ്ങിറ്റാനോ എന്നറിയപ്പെടും.
റോമന്‍ കത്തോലിക്കാ സഭ വനിതകള്‍ പുരോഹിതരാകുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാല്‍, മറ്റു പല സഭകളും ഇത് അംഗീകരിക്കുന്നുണ്ട്.

അടിയുറച്ചുപോയ ചില മുന്‍വിധികള്‍ തകര്‍ക്കാന്‍ തനിക്കു സാധിക്കുമെന്ന് മരിയ വിറ്റോരിയ പറഞ്ഞു.
പുരോഹിതയായി അവരോധിക്കപ്പെട്ടതിന് ശേഷം നടത്തിയ ആദ്യ കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു അവര്‍

വനിതകള്‍ പുരോഹിതരാകുന്നതിനോടുള്ള എതിര്‍പ്പിന് കാരണവും ഇത്തരം മുന്‍വിധികള്‍ തന്നെയാണെന്നും മരിയ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X