രവിശങ്കര്‍: പൊല്ലാപ്പായത് നായയ്ക്കുവെച്ച വെടി

ആക്രമണോദേശ്യത്തോടെ അല്ലാത്തതിനാലും വെടിവച്ച പിസ്റ്റളിനു ലൈസന്‍സ് ഉള്ളതിനാലും കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് ബാംഗ്ലൂര്‍ പോലീസിന്റെ തീരുമാനമെന്നാണ് അറിയുന്നു.
ആശ്രമത്തിനു സമീപമുള്ള കര്‍ഷകന്‍ കാട്ടുനായ്ക്കളില്‍നിന്ന് തന്റെ കന്നുകാലികളെ രക്ഷിക്കാനായിട്ടാണത്രേ ആകാശത്തേക്കു വെടിവച്ചത്. രാത്രി കാട്ടുനായ്ക്കളുടെ കുര കേട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ തന്റെ 0.32 പിസ്റ്റളുപയോഗിച്ച് ആകാശത്തേക്ക് മൂന്നു വട്ടം വെടിയുതിര്‍ത്തത്.
ഇതില്‍ ഒരു വെടിയുണ്ട ആശ്രമത്തിലെ അന്തേവാസിയായ വിനയ് എന്നയാളുടെ ട്രൗസറില്‍ വീണതാണ് പ്രശ്‌നമായത്. ബുള്ളറ്റിന്റെ ചൂടുമൂലം ട്രൗസര്‍ എല്‍ ആകൃതിയില്‍ കരിയുകയും ഇയാളുടെ തുടയിലെ ചര്‍മ്മതിന് നേരിയ നിറം മാറ്റം സംഭവിക്കുകയും ചെയ്തു.
ഇതാണ് ശ്രീ ശ്രീക്കു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണമെന്നു വ്യാഖ്യാനിക്കപ്പെട്ടതെന്ന് രാമനഗരം ജില്ലാ പോലീസ് അറിയിച്ചു. ഫോറന്‍സിക് പരിശോധനയില്‍ ബുള്ളറ്റ് കര്‍ഷകന്റെ തോക്കില്‍നിന്ന് ഉതിര്‍ത്തതാണെന്നു കണ്ടെത്തിയിട്ടുമുണ്ട്.
സത്സംഗിനു ശേഷം രവിശങ്കര്‍ മടങ്ങിയ ഉടനായിരുന്നു സംഭവമെന്നതാണ് ഇത് തീവ്രവാദി ആക്രമണമായി വ്യഖ്യാനിക്കപ്പെടാന്‍ കാരണം. ജീവന് ഭീഷണിയുണ്ടെന്ന് ശ്രീ ശ്രീ രവിശങ്കറും പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ വെടിവച്ചയാളിനോട് താന്‍ ശ്രമിച്ചുവെന്നും അയാള്‍ക്ക് വേണമെങ്കില്‍ തന്റെ അനുയായിയാവാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications