ബാലവിവാഹം: വധുവിനെ കോടതി തിരിച്ചയച്ചു

പ്രായപൂര്‍ത്തിയാകുംവരെ കുട്ടിയെ സംരക്ഷിക്കാനും ദില്ലി ഹൈക്കോടതി മാതാപിതാക്കളോട് ഉത്തരവിട്ടിട്ടുണ്ട്.
വിവാഹത്തിന് പെണ്‍കുട്ടി വൈകാരികമായും ശാരീരികമായും പക്വതയെത്തുംവരെ അത് നടത്തരുതെന്നാണ് 2006ലെ ശൈശവവിവാഹ നിരോധനനിയമത്തിന്റെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വൈകാരികവും മറ്റുപലതരത്തിലുള്ളതുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ എ.കെ സിക്രിയും അജിത് ഭരിയോകെയും അടങ്ങിയ ബെഞ്ചിന്‍േറതാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഭര്‍ത്താക്കന്മാരോടൊപ്പം വിട്ടിരുന്ന മുന്‍വിധികളില്‍നിന്ന് ഭിന്നമാണ് ഇപ്പോഴത്തെ വിധി.
പതിനേഴുകാരിയെ വിഭാര്യനും രണ്ടുകുട്ടികളുടെ അച്ഛനുമായ ആള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.
നജഫ്ഗഢില്‍ തൊഴിലാളിയായ വിജയ്പാല്‍ മകളെ വില്‍ക്കുകയായിരുന്നുവെന്ന് സന്നദ്ധസംഘടന ആരോപിച്ചു. ബാല്യകാലത്തെ വിവാഹം മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി പറഞ്ഞു.












Click it and Unblock the Notifications