കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പൈലറ്റ് വിമാനമിറക്കിയത് അന്വേഷിക്കും

  • By Ajith Babu
Google Oneindia Malayalam News

Kodiyeri Balakrishnan
തിരുവനന്തപുരം: സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് പാക് പൈലറ്റ് തലസ്ഥാനത്ത് വിമാനമിറക്കിയ സംഭവം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിയ്ക്കുമെന്ന്് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇന്റലിജന്‍സ് ഡിജിപി സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരം എമിഗ്രേഷന്‍ വീഴ്ചയെക്കുറിച്ച് സെക്യൂരിറ്റി വിഭാഗം എസ്പി അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളുണ്ടാകും. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

മെയ് ആറിനെത്തിയ പൈലറ്റ് തിരുവനന്തപുരം താജ് റെസിഡന്‍സിയിലാണ് താമസിച്ചത്. വിമാനം പറത്തിയിരുന്ന ഖാന്‍ ഖാലിദ് റഷീദ് പാക് പൗരനാണെന്ന വിവരം വിമാനക്കമ്പനിക്കാര്‍ എമിഗ്രേഷന്‍ വിഭാഗത്തെയോ എയര്‍പോര്‍ട്ട് അധികൃതരെയോ അറിയിച്ചിരുന്നില്ല.

വിമാനം പുലര്‍ച്ചെ മൂന്നുമണിക്കാണ് ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചയായതിനാലും തിരക്കായതിനാലും യാത്രാരേഖകള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നാണ് വിമാനത്താവള അധികൃതര്‍ പറഞ്ഞത്. ഖാനെക്കൂടാതെ ആറു വിമാനജീവനക്കാര്‍ കൂടി വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെല്ലാവരും വഴുതക്കാട്ടുള്ള താജ് റെസിഡന്‍സിയിലാണ ്താമസിച്ചത്.

ഏഴിന് പുലര്‍ച്ചെ 2.50ന് പൈലറ്റ് ഹോട്ടലിലെ മുറി ഒഴിഞ്ഞു. ഇതിനിടയില്‍ കറാച്ചിയിലേക്ക് ഇദ്ദേഹം ഫോണ്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മടങ്ങി പോകുന്നതുവരെ പൈലറ്റ് മുറിക്കു പുറത്തിറങ്ങിയിട്ടില്ല. ഹോട്ടലില്‍ നിന്നു പുറത്തേക്കു വിളിച്ച ഫോണ്‍ നമ്പറുകള്‍ ഐബിക്കു കൈമാറിയെന്നും കോടിയേരി നിയമസഭയെ അറിയിച്ചു.

ഖാന്‍ ഖാലിദ് തിരികെ അബുദാബിയിലേക്ക് വിമാനം പറത്തിപ്പോയശേഷമാണ് അബദ്ധം സംഭവിച്ച കാര്യം വിമാനസര്‍വീസ് ഏജന്‍സി മനസ്സിലാക്കിയത്.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിലൂടെ മാത്രമേ രാജ്യത്തേക്ക് കടക്കാന്‍ പാടുള്ളൂ. അടിയന്തരഘട്ടങ്ങളില്‍ ഇവരെ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കാറുണ്ടെങ്കിലും പുറത്തിറങ്ങാന്‍ അനുവദിക്കാറില്ല. ഇക്കാര്യങ്ങളെല്ലാമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലംഘിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X