ദളിത് യുവതിയെ പരസ്യമായി നഗ്നയാക്കി
മുംബൈ: ദക്ഷിണ മുംബൈയില്‍ ദളിത് വിഭാഗക്കാരിയായ യുവതിയെ നഗ്നയാക്കി നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പത്ത് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും അറസ്റ്റുചെയ്തിട്ടുണ്ട്.
ഇരുപത്തിരണ്ടുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇവരെ നഗ്നയാക്കിയശേഷം വീട്ടില്‍ നിന്നും വലിച്ചിഴച്ച് പൊതുവഴിയില്‍ കൊണ്ടുവരുകയായിരുന്നുവത്രേ. ഇതിന് പിന്നിലുള്ളവര്‍ കൂടുതല്‍ സ്ത്രീകള്‍ തന്നെയാണെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് പൊലീസ് പറയുന്നു.
ദളിതയായതിനാലാണ് അവര്‍ തന്നോടിങ്ങനെ ചെയ്തതെന്നും, ദളിതായ താന്‍ ആ പ്രദേശത്ത് താമസിക്കരുതെന്നായിരുന്നു അവരുടെ ആവശ്യമെന്നും യുവതി പറയുന്നു.
ഈ യുവതിയുടെ സഹോദരന്‍ ഒരു അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയെന്ന ആരോപണമാണ് ഈ ക്രൂരതയ്ക്ക്് വഴിവച്ചത്. ഇവരുടെ സഹോദരനായ വിജയ് കാംബ്ലേയെന്ന 34കാരനെതിരെയാണ് ലൈംഗിക പീഡനാരോപണമുള്ളത്.
ഇയാളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തന്നെ വിവസ്ത്രയാക്കുന്നതിനിടയില്‍ ഇത് സഹോദരന്‍ ചെയ്ത കുറ്റത്തിനുള്ള ശിക്ഷയാണെന്ന കേസിലെ പ്രധാന പ്രതിയായ ശാരദ യാദവ് വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.
വെള്ളിയാഴ്ചയാണ് ഈ പ്രദേശത്ത് അഞ്ചുവയസ്സുകാരിയ പീഡിപ്പിക്കപ്പെട്ടത്. പീഡനത്തെത്തുടര്‍ന്ന് ഗുരുതരനിലയിലായ കുട്ടിയെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications