കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിതാവിന്റെ പീഡനം: 9കാരന്‍ ആശുപത്രിയില്‍

  • By Lakshmi
Google Oneindia Malayalam News

Daniel
തിരുവനന്തപുരം: അച്ഛന്‍ കെട്ടിയിട്ട് മര്‍ദ്ദിയ്ക്കുയും കത്തികൊണ്ട് ശരീരഭാഗം കീറുകയും ചെയ്തതിനെത്തുടര്‍ന്ന് അവശനിലയിലായ ഒന്‍പതുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വട്ടപ്പാറ ഒഴുകുപാറ തച്ചൂര്‍ വീട്ടില്‍ മൈക്കിളാണ് മകന്‍ ഡാനിയേലിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. വീട്ടില്‍ സൂക്ഷിച്ച ബീഡി കാണാതെപോയതില്‍ കുപിതനായിട്ടാണത്രേ മദ്യലഹരിയിലായിരുന്ന മൈക്കിള്‍ കുട്ടിയെ മര്‍ദ്ദിച്ചത്. ജൂലൈ ആറ് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഡാനിയേലിന്റെ അമ്മ ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ തെങ്ങില്‍ കെട്ടിയിട്ടാണത്രേ മൈക്കിള്‍ മര്‍ദ്ദിച്ചത്. പൃഷ്ടഭാഗം കത്തികൊണ്ട് കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്.

വട്ടപ്പാറ എസ്‌യുടി. ആശുപത്രിയിലെ തീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഡാനിയല്‍. മൈക്കിള്‍ ഒളിവിലാണ്. മത്സ്യത്തൊഴിലാളിയായ ഇയാള്‍ തുമ്പ സ്വദേശിയാണ്.

മദ്യലഹരിയില്‍ എത്തിയ മൈക്കിള്‍ ബീഡിയെവിടെയെന്ന് ചോദിച്ച് ആദ്യം മകനെ ബലം പ്രയോഗിച്ച് വീട്ടുവളപ്പിലെ തെങ്ങില്‍ ഇരുകൈകളെയും കൂട്ടിച്ചേര്‍ത്ത് കെട്ടിയിട്ടശേഷമായിരുന്നു മര്‍ദനം. വേദനകൊണ്ട് പുളഞ്ഞ ഡാനിയലിനെ രക്ഷിക്കാന്‍ മുത്തശ്ശി തങ്കമ്മയും അനുജത്തി ഡാലിയും എത്തിയെങ്കിലും മൈക്കിള്‍ ഇവരെയും മര്‍ദ്ദിയ്ക്കാനൊരുങ്ങി.

വൈകീട്ട് ആറിന് തുടങ്ങിയ മര്‍ദനം മണിക്കൂറുകളോളം നീണ്ടുനിന്നുവെന്ന് മുത്തശ്ശി പറയുന്നു. ഇവരുടെ അപേക്ഷ അനുസരിച്ചാണ് നാട്ടുകാര്‍ ഡാനിയേലിനെ മോചിപ്പിച്ച് ആശുപത്രിയിലാക്കിയത്.

വട്ടപ്പാറ എല്‍എംഎഎല്‍പിഎസ്സിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഡാനിയല്‍. ഇതിന് മുമ്പും മൈക്കിള്‍ ഡാനിയലിനെ ക്രൂരമായി മര്‍ദിച്ചിട്ടുണ്ടത്രേ. ഡാനിയേലിന്റെ അമ്മ മോളി രണ്ടുമാസം മുന്‍പാണ് ഗള്‍ഫില്‍ പോയത്. വീട്ടില്‍ അമ്മൂമ്മയും അനുജത്തി ഡാലിയുമാണുള്ളത്.

ഡാനിയലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിശുപീഡനത്തിന് മൈക്കിളിനെതിരെ കേസ്സെടുത്തതായി വട്ടപ്പാറ എസ്. ഐ മുഹമ്മദ് റിയാസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X