ജനസംഖ്യ: 2050ല്‍ ഇന്ത്യ ചൈനയെ പിന്തള്ളും
ദില്ലി: അടുത്ത നാല്‍പതു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനസംഖ്യ ചൈനയെ മറികടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യന്‍ ജനസംഖ്യയില്‍ അഞ്ചിരട്ടി വര്‍ദ്ധനാവണുണ്ടായത്. അവസാന അഞ്ച് വര്‍ഷത്തിനിടെ 1.4 % വര്‍ദ്ധിച്ചു. എന്നാല്‍ ചൈനയിലിത് വെറും 0.6% ശതമാനമായിരുന്നു. ഇക്കണക്കിന് മുന്നേറുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും ഇന്ത്യ ചൈനയെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍
2009ല്‍ ഇന്ത്യന്‍ ജനസംഖ്യ 119.8 കോടിയായിരുന്നു. ചൈനയില്‍ ഇത് 134.5 കോടിയും. 2050 ഓടെ ഇന്ത്യന്‍ ജനസംഖ്യ 161.38 കോടി ആകുമ്പോള്‍ ചൈനയിലേത് 141 കോടിയായിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ജനസംഖ്യ സ്ഥിരത കോശാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും ഉയര്‍ന്ന ജനസംഖ്യ വര്‍ധന റിപ്പോര്‍ട്ട് ചെയ്തത് 22 %. ബിഹാര്‍(8), ഉത്തര്‍ഖണ്ഡ്(1), മധ്യപ്രദേശ്, രാജസ്ഥാന്‍(7), തെക്കന്‍ സംസ്ഥാനങ്ങള്‍(13) എന്നിവയാണ് മറ്റു സംസ്ഥാനങ്ങളിലെ ശതമാനക്കണക്ക്.
ഉത്തര്‍പ്രദേശിലെ ജനസംഖ്യ ബ്രസീലിനും മഹരാഷ്ട്രയിലേത് മെക്‌സിക്കോയ്ക്കും ബിഹാറിലെ ജനസംഖ്യ ജര്‍മനിക്കും തുല്യമാണ്. വന്ധ്യകരണം ഏറ്റവുമധികം നടത്തിയ സംസ്ഥാനം ഛത്തീസ്ഗഡാണ് 74% ബാല വിവാഹമാണ് രാജ്യത്തു ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു












Click it and Unblock the Notifications