തീവ്രവാദം: പൊലീസ് സംശയ നിഴലില്‍

ഇത്തരത്തില്‍ സംശയിക്കപ്പെടുന്ന 16 പൊലീസുദ്യോഗസ്ഥരുടെ പട്ടിക ദേശീയ അന്വേഷണ ഏജന്‍സി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ കൈവശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മാറാട് കേസ് പ്രതികള്‍ക്കും ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കും ഗള്‍ഫിലേക്കു കടക്കാന്‍ ഒത്താശ ചെയ്തത് ഇതില്‍ ചിലരാണെന്നാണ് സൂചന.
തിരുവനന്തപുരത്തു കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ്‌വച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനുപിന്നിലും കേരളാ പോലീസിലെ ഉന്നത കരങ്ങളുണ്ടെന്ന്് പറയപ്പെടുന്നു.
കൊച്ചി ഉള്‍പ്പെടെയുള്ള രണ്ടാംനിര നഗരങ്ങളില്‍ സ്‌ഫോടനം ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയില്‍നിന്നു പാക് അധിനിവേശ കാശ്മീരില്‍ പരിശീലനത്തിനായി 124 യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു. 'കറാച്ചി പ്രോജക്ട്' എന്ന ഈ പദ്ധതിയില്‍ പരിശീലനം ലഭിച്ച ചിലര്‍ ഗള്‍ഫ് വഴി കേരളത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.
ഹൈക്കോടതിയടക്കമുള്ള സുപ്രധാന സ്ഥാപനങ്ങള്‍ തീവ്രവാദികളുടെ ലക്ഷ്യമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മാത്രമല്ല തീവ്രവാദം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും നിരന്തരമായി ചോരുന്നതും, പലപ്പോഴും ഇത്തരം രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും പൊലീസ് വേണ്ട നടപടിയെടുക്കാത്തതുമെല്ലാം ഗുരുതരമായ പ്രശ്‌നങ്ങളായിട്ടാണ് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്.
വിദേശത്തേക്കു കടക്കാന്‍ പോലീസ് ഒത്താശ ചെയ്തുകൊടുത്തതില്‍ പ്രമുഖന്‍ മാറാട് കേസിലെ പ്രധാനപ്രതി നസറുദീന്‍ തലക്കലകത്താണ്. നസറുദീനു പാസ്‌പോര്‍ട്ട് തരപ്പെടുത്താന്‍ ഡിവൈ.എസ്.പിയടക്കം മൂന്നു പോലീസുകാര്‍ പ്രവര്‍ത്തിച്ചെന്നു കോഴിക്കോട് കമ്മിഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications