കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത രണ്ടുമാസം രാജ്യത്ത് കനത്തമഴ

  • By Lakshmi
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അടുത്ത രണ്ടുമാസം കനത്ത മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.

എന്നാല്‍, പശ്ചിമബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലകളില്‍ മഴ കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മണ്‍സൂണ്‍ കാലത്ത് കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചതിലുമധികം മഴയാണ് ഇതുവരെ ലഭിച്ചത്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴ ലഭിക്കുമെന്നു കാലാവസ്ഥാവകുപ്പ് ഡയറക്ടര്‍ ജനറല്‍ അജിത് ത്യാഗി പറഞ്ഞു.

ശരാശരിയിലും കൂടുതലായി 107 ശതമാനംവരെ മഴ ഈ സമയത്തു ലഭിക്കും. ഈ മാസമൊടുവില്‍ ലഭിക്കുന്ന കനത്ത മഴ ഇതുവരെയുണ്ടായിരുന്ന കുറവു നികത്തും.

ഇപ്പോള്‍തന്നെ ശരാശരിയിലും ഒരുശതമാനം കൂടുതല്‍ മഴ ലഭിച്ചു. രാജ്യത്തിന്റെ 75% മേഖലയിലും ഇത്തവണ മഴ ലഭിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലകളില്‍ സാധാരണയിലും 35% കുറവു മഴയാണു ലഭിച്ചത്.- അദ്ദേഹം വ്യക്തമാക്കി.

വടക്കുകിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് അല്‍പ്പം കുറവുണ്ടാകുമെന്നാണു സൂചന. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിലുണ്ടായ കുറവാണു കാരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X