Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാരിദ്ര്യമകറ്റാന്‍ 4വയസ്സുകാരിയെ ബലി നല്‍കി

ലഖ്‌നൊ: ദാരിദ്ര്യത്തില്‍നിന്നു മോചനം നേടാന്‍ ദുര്‍മന്ത്രവാദിയുടെ വാഗ്ദാനത്തില്‍ മയങ്ങി ദമ്പതികള്‍ മകളെ ബലികഴിച്ചു. ഉത്തര്‍പ്രദേശിലെ സീതാറാം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തിലാണു സംഭവം.

ശിവ് കുമാറെന്ന മന്ത്രവാദിയുടെ വാക്കുവിശ്വസിച്ചാണ് ശ്രീകൃഷ്ണ-രമാദേവി ദമ്പതിമാര്‍ നാലുവയസുകാരിയായ മകളെ ബലിനല്‍കിയത്.

ഓഗസ്റ്റ് 17ന് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ഇവരുടെ വീടിന്റെ മുറ്റത്ത് അടക്കംചെയ്തതു കണ്ടെടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവത്തെത്തുടര്‍ന്ന് മാതാപിതാക്കളും മന്ത്രവാദിയും ഒളിവിലാണ്.

പ്രാഥമിക പരിശോധനയും സാഹചര്യത്തെളിവുകളും ഇതൊരു മനുഷ്യബലിയാണെന്ന നിഗമനത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നു കേസന്വേഷിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. പുഷ്പങ്ങളും സാമ്പ്രാണിയും സിന്ദൂര പായ്ക്കറ്റുകളും അടക്കമുള്ള പൂജാദ്രവ്യങ്ങളും മൃതദേഹത്തിനുസമീപം കണ്ടെത്തി.

കന്നിയുടെ ശരീരത്തില്‍ പൊള്ളലേല്‍പിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണു കരുതുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണു പോലീസ് കരുതുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ശിവ്കുമാര്‍ വീട്ടിലെത്തിയിരുന്നതായി അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വീട്ടില്‍നിന്ന് കുട്ടിയുടെ കരച്ചിലും ഉയര്‍ന്നിരുന്നു.

ഇതേ മന്ത്രവാദി കുട്ടിയെ ബലി നല്‍കിയാല്‍ സമ്പന്നരാക്കാമെന്ന വാഗ്ദാനവുമായി അയല്‍പക്കക്കാരെയും സമീപിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+