കാക്ക കൊത്തിയിട്ട ഭക്ഷണം കഴിച്ച് 2 മരണം
മാരാരിക്കുളം: വീടിനു സമീപം കളിക്കുന്നതിനിടെ, കാക്ക കൊണ്ടുവന്നിട്ട ഭക്ഷണത്തില്‍നിന്ന് വിഷം ഉള്ളില്‍ ചെന്ന് രണ്ടു കുട്ടികള്‍ മരിച്ചു. തെക്ക് പഞ്ചായത്ത് ഓമനപ്പുഴ കൊച്ചീക്കാരന്‍ വീട്ടില്‍ തോമസ് സേവ്യറിന്റെ മകന്‍ അരുണ്‍ (നാലര), കൊച്ചീക്കാരന്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ സോനു (അച്ചുരണ്ടര) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച വീടിന് സമീപത്തെ പറമ്പില്‍ കളിയ്ക്കുന്നതിനിടെ കാക്ക കൊത്തി കൊണ്ടുവന്നതെന്നു കരുതുന്ന വിഷപ്പൊതി കിട്ടിയത്. കപ്പലണ്ടി എന്നു കരുതി ഇരുവരും ചേര്‍ന്ന് പൊതി അഴിച്ചു നോക്കുന്നതിനിടെ അതുവഴി വന്ന അരുണിന്റെ സഹോദരി സ്‌നേഹ പൊതി വാങ്ങി വലിച്ചെറിഞ്ഞു.
എന്നാല്‍ സ്‌നേഹ വീട്ടിലേക്കു പോയശേഷം ഇരുവരും ചേര്‍ന്നു വീണ്ടും പൊതി എടുത്ത് അതിനുള്ളിലെ വസ്തു കഴിക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ അരുണ്‍ ഛര്‍ദ്ദിച്ചുവെങ്കിലും വീട്ടുകാര്‍ അത് കാര്യമാക്കിയില്ല.
പനിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പുലര്‍ച്ചെയോടെ കുട്ടി അവശനായതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അരുണ്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോനു ഞായറാഴ്ച പുലര്‍ച്ചെയാണു മരിച്ചത്.












Click it and Unblock the Notifications