Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ മൃതദേഹത്തിന് 2 നാള്‍ കാവലിരുന്നു

കുണ്ടറ: ഭര്‍ത്താവ് മരിച്ച വിവരം ആരെയുമറിയിക്കാതെ മാനസികാസ്വസ്ഥ്യമുള്ള ഭാര്യ രണ്ടു ദിവസം മൃതദേഹത്തിന് കാവലിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ഇടമണ്‍ 220 കെ.വി സബ് സ്‌റ്റേഷനിലെ ഓവര്‍സിയര്‍ നാട്ടുവാതുക്കല്‍ ഷൈന്‍ഭവനില്‍ ഷൈന്‍ ജോസിനെ (38) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സിബിള്‍ സമീപത്തുതന്നെ ഇരിക്കുകയായിരുന്നു. ഇവരുടെ മാനസികനില തെറ്റിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.

അയല്‍ക്കാര്‍ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണു വീടിന്റെ ഹാളില്‍ തറയില്‍ മരിച്ചുകിടക്കുന്ന ജോസിനെയും മൃതദേഹത്തിനരികില്‍ ഭാര്യ സിബിളിനെയും കണ്ടത്. പാന്റ്‌സ് മാത്രം ധരിച്ചിരുന്ന മൃതദേഹത്തില്‍ പൗഡര്‍ പൂശിയിരുന്നു. നെഞ്ചില്‍ ക്രിസ്തുവിന്റെ ചിത്രവും വച്ചിരുന്നു. മൃതദേഹത്തിന്റെ വായില്‍നിന്ന് രക്തം ഒലിച്ചിറങ്ങിയ നിലയിലായിരുന്നു.

വെള്ളിയാഴ്ച കുമ്പളത്തുള്ള തന്റെ കുടുംബവീട്ടിലെത്തിയ സിബിള്‍ ഭര്‍ത്താവ് രക്തം ഛര്‍ദ്ദിച്ചു മരിച്ചുവെന്ന് അമ്മയെ അറിയിച്ചിരുന്നതായി പറയപ്പെടുന്നു. ഷൈന്‍ ജോസ് വീട്ടിലെ ടിവിയും വാട്ടര്‍പമ്പും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിറ്റ് മദ്യപിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

ഇവരുടെ നാലുവയസുള്ള മകന്‍ ഷാരോണ്‍ സിബിളിന്റെ വീട്ടിലാണ്. സിബിളിനെ ചോദ്യംചെയ്‌തെങ്കിലും പരസ്പരവിരുദ്ധമായാണ് അവര്‍ സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജോലിക്കു കൃത്യമായി ഹാജരാകാതിരുന്നതിനാല്‍ വകുപ്പുതല നടപടികളും ഉണ്ടായിട്ടുണ്ട്. ഏതാനും മാസമായി ഇയാള്‍ ജോലിക്കു പോകാതെ മദ്യപാനവുമായി വീട്ടില്‍ കഴിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+