Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ കൊന്നത് സ്‌നേഹപ്രകടനമെന്ന് അമ്മ

മെബല്‍ബണ്‍: പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ കൊന്നത് ഏറ്റവും വലിയ സ്‌നേഹപ്രകടനമായിരുന്നു എന്ന് ഒരു ആസ്‌ത്രേലിയക്കാരിയായ അമ്മ കോടതിയില്‍ പറഞ്ഞു.

ഡോണ ഫിഷറ്റ് എന്ന അമ്പത്തിയൊന്നുകാരിയാണ് മക്കളെ കൊന്നത് സ്‌നേഹപ്രകടനത്തിന്റെ ഭാഗമായിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞത്. എന്തായാലും ഇവരുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്തിട്ടില്ല. അവര്‍ക്ക് 27 വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.

കൊലപാതകങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് സുപ്രീംകോടതിയുടെ വിധിയില്‍ പറയുന്നു. നഴ്‌സ് ആയ ഫിഷറ്റ് 11 ഉം ഒമ്പതും വയസ്സുള്ള ആണ്‍മക്കളെ മയക്കുമരുന്ന് കുത്തിവച്ചായിരുന്നു കൊന്നത്. 2005 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തനിക്ക് ഉണ്ടായ മാനസിക പ്രശ്‌നമാണ് മക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഫിഷറ്റ് കോടതിയില്‍ പറഞ്ഞു, തന്റെ ജീവിതം അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചത് എന്നും മക്കളെ വിട്ടു പോകാന്‍ കഴിയാത്ത വിധം സ്‌നേഹിച്ചിരുന്നു. അതുകൊണ്ടാണ് അവരെ കൊന്നത് എന്നും ഫിഷറ്റ് പറഞ്ഞു.

വര്‍ഷങ്ങളായി മക്കളെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്ന ഡോണ അവരെ വഞ്ചിക്കുകയും വിശ്വാസ ലംഘനം നടത്തുകയും അതുവഴി അവരുടെ ജീവന്‍ അപഹരിക്കുകയുമാണ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

ആലോചിച്ച് ഉറപ്പിച്ച് ചെയ്ത കൃത്യമായതിനാല്‍ മാനുഷിക പരിഗണ അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+