സോണിയയെ കണ്ടു; ലീഡര്‍ സന്തോഷവാന്‍

വ്യാഴാഴ്ച വൈകിട്ട് അഞ്ചേ കാലോടെ സോണിയയുടെ ഔദ്യോഗിക വസതിയായ 10ാം നമ്പര്‍ ജന്‍പഥിലായിരുന്നു കൂടിക്കാഴ്ച.
വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കരുണാകരന്‍ തയാറായില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ഏറെ സന്തോഷവാനായാണ് ലീഡര്‍ പുറത്തെത്തിയത്. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കെ. മുരളീധരനെ പാര്‍ട്ടിയിലേക്കു തിരികെ പ്രവേശിപ്പിക്കുക, തനിക്കും ഒപ്പമുള്ളവര്‍ക്കും മതിയായ പ്രാതിനിധ്യം പാര്‍ട്ടിയിലും തെരഞ്ഞെടുപ്പുകളിലും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണു ഉന്നയിച്ചതെന്നാണാറിയുന്നത്.
രാവിലെ സോണിയയെ പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കാനുള്ള പത്രിക നല്‍കാന്‍ 10ജന്‍പഥിലെത്തിയ കരുണാകരന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്കു മാത്രമേ പാര്‍ട്ടിയെ നേരായ ദിശയിലും മികച്ച രീതിയിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ എന്നു കരുണാകരന്‍ പറഞ്ഞു.
അതിനാലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും പത്രിക നല്‍കാന്‍ എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications