Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് സ്‌ഫോടനം: ഷമ്മി ഫിറോസ് മാപ്പുസാക്ഷി

Shammi Firoz
കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. എന്‍ഐഎ കോടതിയാണ് മാപ്പുസാക്ഷിയാക്കണമെന്ന ഷമ്മിയുടെ അപേക്ഷ സ്വീകരിച്ചത്.

ഷമ്മി ഫിറോസിന്റെ മൊഴി കുറ്റകൃത്യം സ്ഥാപിക്കുന്നതിന് എന്‍ഐഎക്ക് ശക്തി പകരുമെന്ന് പ്രത്യേക കോടതി വ്യക്തമാക്കി.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഷമ്മി തന്നെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പ്രതിയുടെ ആവശ്യത്തെ എന്‍ഐഎക്കു വേണ്ടി പ്രോസിക്യൂട്ടര്‍ കെ.എന്‍. രവീന്ദ്രന്‍ പിന്തുണച്ചു. കേസിലെ വസ്തുതകളും സാഹചര്യങ്ങളും വിലയിരുത്തിക്കൊണ്ടാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്. വിജയകുമാര്‍ ഉത്തരവ് പറഞ്ഞത്.

2006ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ഇപ്പോള്‍ മാപ്പുസാക്ഷിയാക്കപ്പെട്ട ഷമ്മി ഫിറോസ് കേസില്‍ ഏഴാം പ്രതിയായിരുന്നു.

കേസിന്റെ വിചാരണ ആരംഭിക്കുമ്പോള്‍ ഷമ്മിയെ എന്‍ഐഎയുടെ ഭാഗത്തുനിന്നുള്ള സാക്ഷിയാക്കി മാറ്റും. കുറ്റകൃത്യത്തില്‍ മറ്റ് പ്രതികളോടൊപ്പം തനിക്ക് പങ്കുണ്ടെന്നും സംഭവങ്ങള്‍ വിശദമായി പറയാന്‍ തയ്യാറാണെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ കുറ്റസമ്മതമൊഴി എറണാകുളം മജിസ്‌ട്രേട്ട് രേഖപ്പെടുത്തി പ്രത്യേക സിബിഐ കോടതിക്ക് കൈമാറി.

മാപ്പുസാക്ഷിയുടെ മൊഴി ലഭിച്ചുകഴിഞ്ഞാല്‍ അതിനെ ന്യായീകരിക്കുന്ന തെളിവുകള്‍ കേസ് അന്വേഷണ ഏജന്‍സി നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

മാപ്പുസാക്ഷിയായ ഷമ്മി ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പ്രതിയെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടു. ഈ കേസിലെ മറ്റ് പ്രതികളുമായി ഷമ്മി ഫിറോസിനെ ബന്ധപ്പെടാന്‍ അധികൃതര്‍ ഇനി അനുവദിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+