Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹനാളില്‍ നാലമ്പല പ്രവേശനം പാടില്ല

Newly married Shashi Tharoor in temple trouble
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹശേഷം നാലമ്പലത്തില്‍ കയറുന്നത് നിഷിദ്ധമാണെന്ന് തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാട്. ശശി തരൂരിന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ എന്ത് പരിഹാര നടപടി വേണമെന്ന് തിങ്കളാഴ്ച തീരുമാനിയ്ക്കുമെന്ന് തന്ത്രി അറിയിച്ചു. തരൂര്‍ വിവാഹശേഷം ഗുരുവായൂര്‍ ദര്‍ശനം നടത്തിയത് ശുദ്ധിയോടെയാണോയെന്ന് അറിയില്ല. ഇത് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. വിശ്വാസികളാണ് ശുദ്ധിയുടെ കാര്യത്തില്‍ നിഷ്ഠ പാലിക്കേണ്ടതെന്നും തന്ത്രി വാസുദേവന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.

തരൂര്‍ ഗുരുവായൂരിലല്ല വിവാഹിതനായതെങ്കിലും കതിര്‍മണ്ഡപത്തില്‍ നിന്നു നേരേ വന്നത് ഗുരുവായൂരിലേക്കാണ്. വിവാഹവേഷത്തില്‍ തന്നെയായിരുന്നു സുനന്ദ പുഷ്‌കര്‍ ക്ഷേത്രത്തിലെത്തിയത്. സുനന്ദ ബ്രാഹ്മണ സമുദായാംഗമാണ്. ബ്രാഹ്മണര്‍ വിവാഹം കഴിഞ്ഞ് അഞ്ചാം നാളില്‍ മാത്രമേ ഗുരുവായൂര്‍ ദര്‍ശനം പാടുള്ളുവെന്നാണ് ആചാരം. ഇതും ദമ്പതികള്‍ ലംഘിയ്ക്കപ്പെട്ടതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉത്രാടം നാളിലാണ് വിവാഹശേഷം നമ്പദമ്പതികളും കുടുംബാംഗങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നാലമ്പല ദര്‍ശനം നടത്തിയത്. ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രദര്‍ശനത്തിനായി മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ എംപിയേയും ഭാര്യയേയും ക്ഷേത്രപ്രവേശിപ്പിച്ചത് അന്നേ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+