പിരിച്ചുവിടല്‍: അധ്യാപകന്‍ നിയമയുദ്ധത്തിന്

തനിക്ക് ആറുലക്ഷം രൂപ ധനസഹായം നല്‍കിയെന്ന മാനേജ്‌മെന്റ് പ്രസ്താവന തെറ്റാണെന്നും ടിജെ ജോസഫ് പറഞ്ഞു. സഹപ്രവര്‍ത്തര്‍ സമാഹരിച്ച തുകയാണ് തനിക്ക് നല്‍കിയത്. അത് മാനേജ്‌മെന്റിന്റേതോ സഭയുടേതോ അല്ല.
അതേ സമയം ജോസഫിനെ പിരിച്ചുവിട്ട നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. ഒട്ടേറെ സാംസ്‌ക്കാരിക നേതാക്കള്‍ നടപടിയെ അപലപിച്ചു രംഗത്തെത്തി. മാനേജ്‌മെന്റ് നടപടിക്കെതിരെ അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജോസഫിന്റെ കൈവെട്ടിയതിലും ക്രൂരമാണ് ഈ നടപടിയെന്ന് എകെപിസിടിഎ നേതൃത്വം പറഞ്ഞു.
പിരിച്ചുവിട്ടതിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി കോളജുകളില്‍ പ്രതിഷേധസമരം സംഘിടിപ്പിക്കും. ടിജെ ജോസഫിനെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നും സംഘടനാ വക്താക്കള്‍ വ്യക്തമാക്കി.
പ്രൊഫസര്‍ ടിജെ ജോസഫിനെ പിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ ശിക്ഷാ നടപടി കൂടിപ്പോയോ എന്ന് സംശയമുണ്ടെന്ന് സീറോ മലബാര്‍ സഭാ വക്താവ് ഫാദര്‍ പോള്‍ തേലേക്കാട്ട് പറഞ്ഞു. തെറ്റിനെക്കാള്‍ വലിയ ശിക്ഷയാണ് നല്‍കിയതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ടിജെ ജോസഫിനെ തിരിച്ചെടുക്കണമെന്ന് മുസ്ലീം സമുദായ നേതൃത്വം ആവശ്യപ്പെടണമെന്ന് കെടി ജലീല്‍ എംഎല്‍എ ആവശ്യപ്പെട്ടു. അധ്യാപകനെ പുറത്താക്കി സഭാ നേതൃത്വം മാതൃക കാട്ടി. ഇതേ മാതൃക മുസ്ലീം സമുദായ നേതൃത്വത്തില്‍നിന്നും ഉണ്ടാവണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു.
കോതമംഗലം രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി മാനേജര്‍ മോണ്‍. തോമസ് മലേക്കുടിയാണ് പ്രൊഫസര്‍ ടിജെ ജോസഫിനെ സപ്തംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍നിന്നും പുറത്താക്കിയതായി കാണിച്ച് ഉത്തരവ് നല്‍കിയത്.












Click it and Unblock the Notifications