Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൗണ്ട് സീറോയില്‍ ദേശാടനക്കിളികള്‍ക്ക് വഴിതെറ്റി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷാകാചരണത്തിനിടെ ദേശാടനപ്പക്ഷികള്‍ക്ക് വഴിതെറ്റി. ഗ്രൗണ്ട് സീറോയില്‍ നടന്ന പരിപാടികളുടെ ഭാഗമായി മാന്‍ഹാട്ടനില്‍ നിന്നുള്ള ട്രിബ്യൂട്ട് ഓഫ് ലൈറ്റ് എന്ന വെളിച്ചത്തിന്റെ പ്രവാഹമാണ് ദേശാടനക്കിളികള്‍ക്ക് വിനയായത്.

പതിനായിരത്തിലേറെ പക്ഷികളാണത്രേ ദിക്കറിയാന്‍ കഴിയാതെ നഗരത്തില്‍ പെട്ടുപോയത്. അവസാനം പക്ഷികളുടെ പ്രശ്‌നം തിരിച്ചറിഞ്ഞ അധികൃതര്‍ അവര്‍ക്കായി അഞ്ചുവട്ടം വെളിച്ചമണച്ചു.

സന്നദ്ധ സംഘടനയായ ന്യൂയോര്‍ക്ക് സിറ്റി ഓഡുബണ്‍ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് ട്രിബ്യൂട്ട് ഓഫ് ലൈറ്റിന്റെ ചുമതലക്കാരായ മുനിസിപ്പല്‍ ആര്‍ട്ട് സൊസൈറ്റി ലൈറ്റ് അണയ്ക്കാന്‍ തയ്യാറായത്.

2002ലെ സപ്തംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനുശേഷം എല്ലാ വര്‍ഷവും നടത്തുന്ന ഒരു ചടങ്ങാണ് ഈ വെളിച്ചപ്രവാഹം. തകര്‍ക്കപ്പെട്ട ഇരട്ട ഗോപുരങ്ങളുടെ സ്മരണാര്‍ഥം രണ്ടു ബീമുകളായി വെളിച്ചം ആകാശത്തേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

കാനഡയില്‍ നിന്ന് ചൂടുതേടി കരീബിയന്‍ ദ്വീപുകളിലേയ്ക്കും തെക്കനമേരിക്കയിലേയ്ക്കുമെല്ലാം പറക്കുന്ന പക്ഷികളാണ് വെളിച്ചം കാരണം ന്യൂയോര്‍ക്കില്‍പ്പെട്ടുപോയത്. സാധാരണനിലയില്‍ ഇവയുടെ സഞ്ചാരപഥത്തില്‍ പെടുന്ന സ്ഥലമല്ല ന്യൂയോര്‍ക്ക്.

കഴിഞ്ഞ വര്‍ഷം മുതലാണ് ഇവരുടെ യാത്ര ന്യൂയോര്‍ക്കിന് മുകളിലൂടെയായത്. പക്ഷികളില്‍ ശക്തമായ വെളിച്ചത്തില്‍ വഴിതെറ്റുകയും മണിക്കൂറുകളോളം വട്ടമിട്ടുപറന്ന് ഊര്‍ജ്ജം ന്ഷ്ടപ്പെടുകയും ചെയ്തു.

ഇക്കാര്യം സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അവര്‍ ലൈറ്റ് ഓഫാക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചത്.

ഇതുപോലുള്ള വെളിച്ചവും വന്‍ കെട്ടിടങ്ങളും കാരണം ന്യൂയോര്‍ക്കില്‍ മാത്രം പ്രതിവര്‍ഷം ഒരു ലക്ഷത്തോളം പക്ഷികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് പരിസ്ഥിതി സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+