Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ പീഡിപ്പിച്ച അച്ഛന് 14,400 വര്‍ഷം തടവ്

മനില: പതിമൂന്നുകാരിയായ മകളെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ഫിലിപ്പീന്‍സുകാരന് കോടതി 14,400 വര്‍ഷം തടവുശിക്ഷ വിധിച്ചു.

ഫിലിപ്പീന്‍സില്‍ വധശിക്ഷ നിരോധിച്ചതിനാലാണ് കോടതിക്ക് ഇയാളെ ഇത്ര നീണ്ട തടവിന് ശിക്ഷിക്കേണ്ടിവന്നത്.

മകളെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച ഇയാള്‍ക്കെതിരെ 360 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ഓരോ കുറ്റത്തിനും 40 വര്‍ഷം വീതം തടവ് വിധിച്ചപ്പോള്‍ ആകെ ശിക്ഷാ കാലാവധി 14,400 വര്‍ഷമായി.

പീഡനത്തിനിരയായ പെണ്‍കുട്ടിയെയും രണ്ട് ഇളയ കുട്ടികളെയും ഡ്രൈവറായ ഭര്‍ത്താവിന്റെ സംരക്ഷണത്തിലാക്കി 2001ള്‍ അമ്മ ഹോങ്കോങ്ങില്‍ വീട്ടുജോലിക്ക് പോയതാണ്.

ഒരു ബന്ധുവിനോടാണ് അച്ഛന്‍ എല്ലാ ദിവസവും തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പരാതി പറഞ്ഞത്. വിവരമറിഞ്ഞ് മടങ്ങിയെത്തിയ അമ്മയാണ് ഭര്‍ത്താവിനെതിരെ കേസ് കൊടുത്തത്.

2006 മാര്‍ച്ചില്‍ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും ഇയാള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനെതിരെ 2006 മാര്‍ച്ചിലാണ് ഫിലിപ്പീന്‍സ് പാര്‍ലമെന്റ് വധശിക്ഷ നിരോധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+