കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

തൃശൂര്‍: പടിഞ്ഞാറന്‍ പഴുവില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പെരിങ്ങോട്ടുകര കിഴക്കുമുറിയില്‍ കോട്ടുവേല പ്രശാന്തിനെയും ഭാര്യ ബിന്ദുവിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുടുംബവഴക്കിനെ തുടര്‍ന്ന് ബിന്ദുവിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രശാന്ത് തൂങ്ങി മരിയ്ക്കുകയായിരുന്നുവെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു.

രാവിലെ ആറുമണിയോടെ വീട്ടിലെത്തിയ പാല്‍ക്കാരനാണ് മൃതദേഹങ്ങള്‍ കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്ന ബിന്ദുവിന്റെ ഇടതു കഴുത്തിലും വലതു കൈത്തണ്ടയിലും വെട്ടേറ്റിട്ടുണ്ട്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഒന്നര വയസുള്ള ഭൂമിക എന്ന പെണ്‍കുട്ടിയുണ്ട്. കുട്ടിയെ ബിന്ദുവിന്റെ അമ്മ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു.

പ്രശാന്തും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്ക് കൂടാറുള്ളതുകൊണ്ട് നാട്ടുകാര്‍ ബഹളം കേട്ടെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X