കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ധമുപേക്ഷിച്ച കാമുകനെ കുടുക്കാന്‍ ബോംബ് ഭീഷണി

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: പാകിസ്താന്‍ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശമയച്ചത് ഒരു യുവതിയാണെന്ന് റിപ്പോര്‍ട്ട്.

കാമുകന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് രോഷാകുലയായ യുവതിയാണത്രേ കനേഡിയന്‍ പൊലീസിനെ വിളിച്ച് ടൊറന്റോയില്‍ നിന്നും കറാച്ചിയിലേയ്ക്കുള്ള വിമാനത്തില്‍ ബോംബുണ്ടെന്ന സന്ദേശം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി സ്വീഡനില്‍ ഇറക്കുകയായിരുന്നു. പിന്നീട് പരിശോധനകള്‍ക്കുശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്ന 273 യാത്രക്കാരെയും പുറത്തിറക്കിയാണ് പരിശോധന നടത്തിയത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് യുവതിയുടെ മുന്‍ കാമുകനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട് പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താത്തിനെത്തുടര്‍ന്ന് ഇയാളെ കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.

28കാരനും കാനേഡിയന്‍ പൗരനുമായ ഇയാള്‍ വിവാഹത്തിന് വേണ്ടിയാണ് ടൊറന്റോയില്‍ നിന്നും കറാച്ചിയിലേയ്ക്ക് യാത്ര തിരിച്ചത്. ഇതറിഞ്ഞ മുന്‍കാമുകി പൊലീസിനെ വിളിച്ച് വിമാനത്തില്‍ കയറിയ കാമുകന്റെ പേര് പറയുകുയും അയാളുടെ കൈവശം ബോംബുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു.

രണ്ടുവട്ടം ഇത്തരത്തില്‍ യുവതി ഫോണ്‍ ചെയ്തിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. യുവതിയ്‌ക്കെതിരെ നടപടികളെന്തെങ്കിലും കൈക്കൊണ്ടിട്ടുണ്ടോയെന്ന് വ്യക്തമായ റിപ്പോര്‍ട്ട് ഇല്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X