ദൗത്യം പൂര്‍ത്തിയാക്കി ശര്‍മ പടിയിറങ്ങുന്നു
ലഖ്‍നൊ: ഇന്ത്യ കാത്തിരുന്ന അയോധ്യ തര്‍ക്ക ഭൂമി കേസില്‍ വിധി കുറിക്കുകയെന്ന ചരിത്രദൗത്യം പൂര്‍ത്തിയാക്കി ജസ്റ്റിസ് ധരം വീര്‍ ശര്‍മ വെള്ളിയാഴ്ച അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിക്കും.
ജസ്‌റ്റീസ് ശര്‍മ്മ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലായിരുന്നു വിധി പ്രഖ്യാപനം. അദ്ദേഹം വിരമിച്ചതിന് ശേഷം പുതിയ ജസ്‌റ്റിസ് ചുമതലയേല്‍ക്കുകയും കേസില്‍ വിധി പറയുന്നതും കൂടുതല്‍ നിയമക്കുരുക്കള്‍ക്ക് ഇടയാക്കുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്‌റ്റിസ് ശര്‍മ്മയെ കൂടാതെ ജസ്‌റ്റീസുമാരായ സുധീര്‍ അഗര്‍വാള്‍, എസ്.യു. ഖാന്‍ എന്നിവരായിരുന്നു അയോധ്യാ കേസില്‍ വിധി പറയുന്ന ബഞ്ചില്‍.
അവിവാഹിതനായ ശര്‍മ സന്യാസിതുല്യമായ ജീവിതം നയിച്ചുകൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയത്. പാവങ്ങളോടുളള അനുകമ്പയുടെ പേരിലാണ് അദ്ദേഹം ഏറെ ശ്രദ്ധേയനായത്. കോടതിക്കു പുറത്ത് വെള്ള ധോത്തിയും കുര്‍ത്തയുമാണ് വേഷം. സസ്യാഹാരിയായ അദ്ദേഹം കഴിയുന്നതും ഹിന്ദിയിലാണ് സംസാരിക്കാറ്.
1972 ല്‍ ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷഹറില്‍ ജില്ലാ ജഡ്‌ജിയായാണ് സര്‍വീസില്‍ പ്രവേശിച്ചത് . 2005ല്‍ ഹൈക്കോടതിയില്‍ നിയമിതനായി. 2007 ഫെബ്രുവരി 12നാണ് അയോധ്യാ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ ശര്‍മ നിയമിതനായത് .












Click it and Unblock the Notifications