ഫേസ്ബുക്കിലും വൈറസ്

ആയിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഇതിനകം തന്നെ വൈറസ് ആക്രമണത്തിന് ഇരയായിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ് ബുക്ക് പേജ് നിര്‍ബ്ബന്ധമായും ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് വൈറസ് പരക്കുന്നത്. വാള്‍ വഴിയാണത്രേ ഇത് വ്യാപിക്കുന്നത്.
ഗൂഗിളിന്റെ സൗഹൃദക്കൂട്ടായ്മാ സൈറ്റായ ഓര്‍ക്കുട്ടില്‍ 'ബോം സബാഡോ' വൈറസിന്റെ ആക്രമണമുണ്ടായിട്ട് ഒരാഴ്ച തികയുന്നതേയുള്ളു. അതിനിടെയാണ്, ഫെയ്‌സ്ബുക്കും വൈറസ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ജാവാ സ്‌ക്രിപ്റ്റിലൂടെ ഫെയ്‌സ്ബുക്കിലെ ലൈക് ബട്ടണ്‍ ചൂഷണം ചെയ്യാനുള്ള മാര്‍ഗം ആവിഷ്‌ക്കരിക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്തിരിക്കുന്നത്. ഒരു ഫെയ്‌സ്ബുക്ക് പേജ് നിങ്ങള്‍ 'ഇഷ്ടപ്പെട്ടു'വെന്ന് വരുത്തി അത് 'വാളുകളി'ലൂടെ പോസ്റ്റുകളായി പടരുകയാണ് ചെയ്യുന്നത്. എന്നാല്‍, വൈറസ് പാസ്‌വേഡ് കവരുകയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യില്ലെന്നാണ് റിപ്പോര്‍ട്ട്.
ആയിരക്കണക്കിന് വാളുകളില്‍ 'പിതാവ് ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ മകള്‍ ആത്മഹത്യ ചെയ്തു'വെന്നര്‍ത്ഥത്തില്‍ ഇംഗ്ലീഷിലുള്ള(this girl killed herself after her dad posted this photo) ലിങ്ക് പ്രത്യക്ഷപ്പെടുന്നു. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് കൂടുതല്‍ പേരുടെ വാളുകളിലേക്ക് എത്തുന്നു ഇതാണ് സംഭവിക്കുന്നത്.
ഇത്തരം ലിങ്കില്‍ ക്ലിക്കില്‍ ചെയ്യാതിരിക്കുകയാണ് വൈറസ് വ്യാപിക്കുന്നത് ചെറുക്കാന്‍ വേണ്ടത്. ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ആ പേജ് ഇഷ്ടപ്പെടാന്‍ നിങ്ങള്‍ നിര്‍ബന്ധിതനാക്കപ്പെടുകയും, വൈറസ് കൂടുതല്‍ പടരുകയും ചെയ്യും.












Click it and Unblock the Notifications