കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് ഇബ്രാഹിം റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമനല്‍ ദാവൂദ് ഇബ്രാഹിം മുംബൈയിലെ തന്റെ ബിസിനസ്സ് സാമ്രാജ്യം വിപുലീകരിയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മഹാനഗരത്തിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ദാവൂദ് ചുവടുറപ്പിയ്ക്കുന്നതായാണ് ഇന്റലിജന്റ്‌സ് ബ്യൂറോയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കെട്ടിട നിര്‍മാണ രംഗത്ത് ദാവൂദിന്റെ സ്വാധീനത്തിനെതിരേ നടപടികള്‍ ശക്തമാകുന്ന സാഹചര്യത്തിലാണു ചുവടുമാറ്റം. ആദ്യഘട്ടത്തില്‍ 19 കോടി രൂപ മുടക്കിയെന്നാണ് സൂചനകള്‍.
ദാവൂദിനു വേണ്ടി അഹമ്മദ് ലംഗ്രയെന്നൊരാളാണു ഭൂമി വാങ്ങുന്നതെന്നും ഐബിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ബിസിനസിന്റെ ചുമതല ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ ബന്ധു അസിഫ് ഷെയ്ഖിനാണ്. മുസാബിര്‍ എന്നയാളാണ് ഇടനിലക്കാരന്‍. ഇയാള്‍ക്കു ലഷ്‌കര്‍ ഇ തൊയ്ബ ഉള്‍പ്പെടെ ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോ പറയുന്നു.

മുംബൈയില്‍ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമത്തിലാണ് ദാവൂദ് എന്ന് ഐബി കരുതുന്നു. ഡി ഗ്യാങിന്റെ പ്രധാന എതിരാളി ഛോട്ടാ രാജനെ വകവരുത്താന്‍ 19 ഷാര്‍പ് ഷൂട്ടര്‍മാരെ ദാവൂദ് നിയോഗിച്ചിട്ടുണ്ടെന്നും ഐബി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഒരുകാലത്ത് ഛോട്ടാരാജന്റെ അടുത്ത അനുയായികളായിരുന്ന ഭരത് നേപ്പാളി, ബണ്ടി പാണ്ഡെ എന്നിവര്‍ ഇപ്പോള്‍ ദാവൂദ് ക്യാമ്പിലാണ്. ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X