കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖനി തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

First miner pulled safely from Chile mine
കോപ്പിയാപ്പോ: ചിലിയിലെ സാന്‍ജോസില്‍ അറ്റക്കാമ മരുഭൂമിയിലെ ഖനിക്കുള്ളില്‍ അകപ്പെട്ടുപോയ തൊഴിലാളികള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്.

2,041 അടി താഴെ ഒരു കൊച്ചുമുറിയില്‍ 68 ദിവസമായി കുടുങ്ങിക്കിടക്കുന്ന 33 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചു. ആദ്യ ഖനി തൊഴിലാളിയെ രക്ഷാപ്രവര്‍ത്തകര്‍ ഇതിനോടകം പുറത്തെത്തിച്ചു.പുറത്തെത്തിയ ഉടനെ ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

ബുധനാഴ്ച രാവിലെ 8.30 (പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 12ന്) നാണ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ബൃഹത്തായ രക്ഷാദൗത്യങ്ങളിലൊന്ന് ആരംഭിച്ചത്. ഒന്നരമാസം കൊണ്ടു തീര്‍ത്ത തുരങ്കത്തിലൂടെ ഫിനീക്‌സ് എന്ന് പേരിട്ടിരിയ്ക്കുന്ന 53 സെന്റിമീറ്റര്‍ മാത്രം വ്യാപ്തമുള്ള ഉരുക്കുപേടകത്തില്‍ കയറ്റിയാണ് ഓരോരുത്തരെയായി പുറത്തെത്തിക്കുക.

മണ്ണിടിയാതിരിയ്ക്കാന്‍ തുരങ്കത്തിന്റെ വശങ്ങള്‍ ഉരുക്ക് പൈപ്പ് ഇറക്കി ബലപ്പെടുത്തിയിട്ടുണ്ട്.ആദ്യം പേടകത്തില്‍ കയറാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ക്രമം തീരുമാനിച്ചത്. 20 മിനിട്ടു നീളുന്നതാവും ഫീനിക്്‌സിലൂടെയുള്ള സാഹസിക യാത്ര.

ഏഴാഴ്ചത്തെ പീഡനപര്‍വം കഴിഞ്ഞ തിരിച്ചെത്തുന്ന ഈ സാഹസികരെ ലോകം അത്യധികം ആകാംക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വാര്‍ത്തകളും ചിത്രങ്ങളും അതേ പടി ഒപ്പിയെടുക്കാന്‍ പല രാജ്യങ്ങളില്‍നിന്നും എത്തിയ 1,700 മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.

ഒരാളെ കയറ്റി ഉരുക്കുപേടകം ഇരുള്‍വഴി താണ്ടി മുകളിലെത്താന്‍ പതിനഞ്ചോ ഇരുപതോ മിനിറ്റെടുക്കും. പേടകം തിരിച്ചു താഴെയെത്തിച്ച് അടുത്തയാളെ കയറ്റാന്‍ ഒരു മണിക്കൂര്‍ താമസം വരും. ചിലിയില്‍ നിന്നുള്ള 32 പേരും ഒരു ബൊളീവിയക്കാരനുമടക്കം മുഴുവനാളുകളെയും പുറത്തെത്തിക്കുമ്പോള്‍ 45 മണിക്കൂറിന് മേല്‍ വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

ആഗസ്ത് അഞ്ചിനാണ് ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴ് ദിവസത്തിനു ശേഷമാണ്. മണ്ണ് തുരന്നിറക്കിയ കൊച്ചു കുഴലിലൂടെ ലഭിക്കുന്ന ഇത്തിരി ഭക്ഷണം കഴിച്ച് ജീവശ്വാസം പോലും പങ്കിട്ട് അവര്‍ ഇത്രയും നാളും പിടിച്ചുനിന്നത്.

സൂര്യപ്രകാശം കണ്ടിട്ട് നാളുകള്‍ ഏറെയായതിനാല്‍
, ഖനിക്കു പുറത്തെത്തുന്ന നിമിഷത്തെ വെളിച്ചത്തിന്റെ പ്രളയം ഇവരുടെ കണ്ണുകള്‍ക്കു താങ്ങാനാവുകയില്ല. അതിനാല്‍ രക്ഷാപേടകത്തിനു പുറത്തിറക്കും മുന്‍പു തന്നെ 33 പേരെയും കറുത്ത കണ്ണട ധരിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X