മകളെ മാനഭംഗപ്പെടുത്തിയ പിതാവിന് ജീവപര്യന്തം
തലശ്ശേരി: മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. തിരുമേനി പെരുവട്ടം കണ്ടത്തില്‍ വീട്ടില്‍ കെ.ജെ.ഇമ്മാനുവല്‍ എന്ന ജെയിംസിനെയാണ്(43) പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.തുളസിഭായ് ശിക്ഷിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (രണ്ട്) എഫ്. വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴയടയ്ക്കുന്നില്ലെങ്കില്‍ ഒരുവര്‍ഷം തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക മകള്‍ക്ക് നല്‍കണം.
2002ല്‍ മൂന്നാം ക്ലാില്‍ പഠിക്കുമ്പോള്‍ മുതല്‍ 2008 ഡിസംബര്‍ 27 വരെ മകളെ ജെയിംസ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
കണ്ണൂര്‍ ചൈല്‍ഡ്‌ലൈന്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെരിങ്ങോം പോലീസ് അന്വേഷിച്ച് പയ്യന്നൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ കുറ്റപത്രം നല്‍കി.
റിമാന്‍ഡിലായ ശേഷവും പ്രശ്‌നം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ജെയിംസ് ഭാര്യക്ക് കത്തയച്ചിരുന്നു. പ്രതിക്ക് ജാമ്യമനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അമ്മയും മക്കളും പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഒപ്പം കുടുംബശ്രീയും പരാതി നല്‍കി.
പെണ്‍കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് ഗള്‍ഫിലായിരുന്ന ഇമ്മാനുവല്‍ നാട്ടിലെത്തിയത്. അതിനുശേഷമാണ് പീഡിപ്പിക്കാന്‍ തുടങ്ങിയത്. മാര്യേജ് ബ്യൂറോ നടത്തിയിരുന്ന ഇയാള്‍ക്ക് ബ്യൂറോയിലെ ജീവനക്കാരിയില്‍ ഒരു കുഞ്ഞുമുണ്ട്.
കേസില്‍ പ്രോസിക്യൂഷന്‍ 18 രേഖകള്‍ ഹാജരാക്കി. കേസില്‍ പിടിയിലായ പ്രതിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. അറസ്റ്റിലായത് മുതല്‍ റിമാന്‍ഡിലാണ്.












Click it and Unblock the Notifications